അതിരപ്പിള്ളി പദ്ധതി നിലപാടിൽ മാറ്റമില്ല: കാനം രാജേന്ദ്രൻ
അതിരപ്പിള്ളി പദ്ധതി നിലപാടിൽ മാറ്റമില്ല: കാനം രാജേന്ദ്രൻ
Friday, October 21, 2016 1:46 PM IST
തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച സിപിഐ നിലപാടിൽ മാറ്റമൊന്നുമില്ലെന്നു സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതു ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണു സർക്കാർ നടപ്പിലാക്കുന്നത്. അതിരപ്പി ള്ളി പദ്ധതിയെന്നത് ഇപ്പോൾ എൽഡിഎഫിന്റെ അജൻഡയിലില്ല.

നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞത് അഭിപ്രായ സമന്വയമുണ്ടാക്കി പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമെന്നാണ്. അഭിപ്രായ സമന്വയമു ണ്ടാക്കുമെങ്കിൽ അദ്ദേഹം പറയുന്നതിൽ കുഴപ്പമില്ല.


പക്ഷേ, പാരിസ്‌ഥിതിക നാശം ഒഴിവാക്കിക്കൊണ്ട് ആ പദ്ധതി എങ്ങനെ നടപ്പാക്കാൻ കഴിയും എന്നുള്ളതിനെ സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് വന്നാലേ അതേക്കുറിച്ച് അഭിപ്രായം പറയാൻ സാധിക്കൂ. ചർച്ച ഉണ്ടെങ്കിൽ ചർച്ച വരട്ടെ. സിപിഐ നിലപാടിൽ മാറ്റമൊന്നുമില്ലെന്നു കാനം രാജേന്ദ്രൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.