മുഖ്യമന്ത്രി ഇടപെട്ടാൽ തീരാവുന്ന പ്രശ്നമേ കണ്ണൂരിലുള്ളു: മുകുന്ദൻ
മുഖ്യമന്ത്രി ഇടപെട്ടാൽ തീരാവുന്ന പ്രശ്നമേ കണ്ണൂരിലുള്ളു: മുകുന്ദൻ
Friday, October 21, 2016 1:46 PM IST
കോഴിക്കോട്: കണ്ണൂരിൽ നടക്കുന്ന അക്രമങ്ങൾക്ക് അയവ് വരുത്താൻ സംസ്‌ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി മാത്രം വിചാരിച്ചാൽ മതിയെന്നു മുതിർന്ന ബിജെപി നേതാവ് പി.പി. മുകുന്ദൻ.

കണ്ണൂരിൽ സമാധാന ചർച്ച വിളിക്കാൻ അധികാരമുള്ളയാളാണു മുഖ്യമന്ത്രി. സമാധാന ചർച്ചയ്ക്ക് ആർഎസ്എസും സിപിഎമ്മും തയാറാണെന്നു നേരത്തെ തന്നെ അറിയിച്ച സാഹചര്യത്തിൽ അടിയന്തരമായി മുഖ്യമന്ത്രി ചർച്ച വിളിക്കണമെന്നും മുകുന്ദൻ ദീപികയോടു പറഞ്ഞു.

നായനാർ സർക്കാരിന്റെ കാലത്തു കണ്ണൂർ ഇത്തരത്തിൽ സംഘർഷഭരിതമായപ്പോൾ നായനാർ തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചിരുന്നത്. പ്രതികളെ പോലീസ് സ്റ്റേഷനിൽ കയറി ഇറക്കി കൊണ്ടു വരുന്ന നടപടിയടക്കം കണ്ണൂരിൽ നിർത്തണം. രാഷ്ട്രീയ നേതാക്കളുടെ ഭീഷണിക്കു വഴങ്ങി പോലീസിനു നിയമം നടപ്പാക്കാൻ കഴിയാത്ത അവസ്‌ഥയുണ്ടാകരുതെന്നും അദ്ദേഹം പറയുന്നു. കണ്ണൂരിലെ പ്രശ്നങ്ങളെ വലിയ സാമൂഹിക പ്രശ്നമായി സർക്കാർ കാണണമെന്നും മുകുന്ദൻ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.