തെരുവുനായ്ക്കൾ 25 കോഴികളെ കടിച്ചുകൊന്നു
Friday, October 21, 2016 1:46 PM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചു. കിഴകൊമ്പ് മില്ലുംപടിയിൽ ഇഞ്ചക്കുഴിയിൽ ബിജു കുര്യാക്കോസിന്റെ ഉടമസ്‌ഥതയിലുള്ള ഫാമിലെ 25ഓളം കോഴികളെയാണ് ഇന്നലെ പുലർച്ചെ രണ്ടിനു തെരുവു നായ്ക്കൾ കടിച്ചുകൊന്നത്. ഫാമിൽ 300ഓളം കോഴികൾ ഉണ്ടായിരുന്നു. മുമ്പും കോഴിഫാമിൽ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. അന്ന് 50 കോഴികളെയാണു നായ്ക്കൾ കടിച്ചുകൊന്നത്. മാസങ്ങൾക്കു മുമ്പ് മില്ലുംപടിക്കു സമീപം പുരയിടത്തിൽ കെട്ടിയിരുന്ന ആടുകളെയും തെരുവുനായകൾ കടിച്ചു കൊന്നിരുന്നു. കൂ ട്ടമായെത്തുന്ന തെരുവു നായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.