തടവു ശിക്ഷയിൽ 65 വനിതകൾ
Thursday, October 20, 2016 1:01 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ ജയിലുകളിൽ 65 വനിതകൾ തടവുശിക്ഷ അനുഭവിച്ചു വരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുല്ലക്കര രത്നാകരനെ അറിയിച്ചു. ഇവർക്കു പരോളിനു പ്രത്യേക പരിഗണനയില്ല. എന്നാൽ, ശിക്ഷാകാലാവധി കുറച്ചു നൽകുന്നതിനു പ്രത്യേക പരിഗണന നൽകും. വനിതാ തടവുകാരുടെ കേസുകൾ ശിക്ഷയിളവുൾപ്പെടെ ഏഴു വർഷം പൂർത്തിയാകുമ്പോൾ മോചനത്തിനു പരിഗണിക്കും. എന്നാൽ, പുരുഷ തടവുകാർക്കിത് 10 ഇളവുൾപ്പെടെ 10 വർഷമാണ്. ജീവപര്യന്തം തടവ് ഒഴികെയുള്ള ഒരു വർഷത്തിൽ കൂടുതൽ കാലയളവിലേക്കു ശിക്ഷിക്കപ്പെട്ട സ്‌ഥിരം കുറ്റവാളികളല്ലാത്ത വനിതാ തടവുകാരെ യഥാർഥ ശിക്ഷയുടെ പകുതിയോ ഏഴു വർഷമോ ഏതാണോ കുറവെന്ന വ്യവസ്‌ഥയിൽ മോചിപ്പിക്കുന്നതിനു പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.