അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Friday, September 30, 2016 11:49 AM IST
ചങ്ങനാശേരി: ബൈക്കുകൾ കൂട്ടി യിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വടക്കേക്കര മുട്ടത്തുവീട്ടിൽ ശശി മോഹന്റെ മകൻ സുഭാഷ്(30) ആണ് മരിച്ചത്. കഴിഞ്ഞ 24 ന് രാത്രിയിൽ 9.30ന് വാഴൂർ റോഡിൽ മാ മ്മൂട്ടിലായിരുന്നു അ പകടം. കറുകച്ചാൽ ഭാഗത്തു നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്കു വരികയായിരുന്നു സുഭാഷിന്റെ ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്.

ഇന്നലെ രാത്രിയാണ് മരിച്ചത്. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. മകൾ അഹല്യ(ഒന്നരമാസം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.