മധുവിന് എൻ.എൻ. പിള്ള സ്മാരക പുരസ്കാരം
മധുവിന്  എൻ.എൻ. പിള്ള  സ്മാരക പുരസ്കാരം
Thursday, September 29, 2016 1:09 PM IST
കോട്ടയം: പയ്യന്നൂർ മാണിയാട്ട് കോറസ് കലാസമിതി ഏർപ്പെടുത്തിയ പ്രഥമ എൻ. എൻ. പിള്ള സ്മാരക പുരസ്കാരം ചലച്ചിത്രതാരം മധുവിന്. 25,016 രൂപയും ശിൽപവും അടങ്ങുന്നതാണു പുരസ്കാരം. നവംബർ 14ന് എൻഎൻ പിള്ളയുടെ ചരമ വാർഷിക ദിനത്തിൽ വൈകുന്നേരം ആറിനു മാണിയാട് ചേരുന്ന യോഗത്തിൽ മന്ത്രി ഇ.പി. ജയരാജൻ പുരസ്കാരം സമ്മാനിക്കും.

ചലച്ചിത്രതാരം വിജയരാഘവൻ ചെയർമാനും ടി.വി. ബാലൻ കൺവീനറുമായ സമിതിയാണു പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ച് വർഷമായി കോറസ് മാണിയാട്ട് കേന്ദ്രമാക്കി എൻഎൻ പിള്ള സ്മാരക നാടക മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇക്കൊല്ലം മുതൽ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പത്രസമ്മേളനത്തിൽ വിജയരാഘവൻ, ടി.വി. ബാലൻ, കെ. സുരേഷ്, തമ്പാൻ കീനേരി എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.