മുട്ടം മുതൽ പാലാരിവട്ടം വരെ മെട്രോ കുതിച്ചു
മുട്ടം മുതൽ പാലാരിവട്ടം വരെ മെട്രോ കുതിച്ചു
Saturday, September 24, 2016 11:59 AM IST
സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി മെട്രോ ആലുവ മുട്ടം മുതൽ പാലാരിവട്ടം വരെ ഇരുപാതകളിലും മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ പരീക്ഷണ ഓട്ടം നടത്തി. മുട്ടം മുതൽ പാലാരിവട്ടം വരെയുള്ള ഒൻപതു കിലോമീറ്റർ പാതയിൽ അപ് ലൈനിൽ മെട്രോയുടെ പരമാവധി വേഗത്തിലായിരുന്നു ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന പരീക്ഷണ ഓട്ടം. ഡൗൺ ലൈനിലെ വണ്ടിയുടെ ആദ്യഓട്ടം രാത്രി ഒൻപതോടെയും നടന്നു.

കൊച്ചി മെട്രോ നിർമാണം ആരംഭിച്ചു 1205–ാം ദിവസത്തിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. നേരത്തെ ഇടപ്പള്ളി വരെ അപ് ലൈനിലൂടെ ട്രയൽ നടത്തിയിരുന്നെങ്കിലും ഡൗൺലൈനിലൂടെയുള്ള പരീക്ഷണ ഓട്ടം ഇതാദ്യമാണ്.


ആലുവയിൽനിന്ന് എറണാകുളം ദിശയിൽ മെട്രോ പാതയുടെ ഇടതുവശത്തുള്ള പാതയാണ് അപ് ലൈൻ. എതിർദിശയിലേക്കു വണ്ടിപോകുന്ന സമാന്തരപാത ഡൗൺ ലൈനും. ഉച്ചകഴിഞ്ഞു

3.30നാണ് മുട്ടത്തു നിന്ന് അപ് ലൈൻ വഴിയുള്ള മെട്രോ ട്രെയിനിന്റെ ഓട്ടം തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.