ചാവറയച്ചന്റെ ജീവിതവുമായി മൾട്ടിമീഡിയ നാടകം തൃക്കാക്കരയിൽ
Friday, September 23, 2016 1:09 PM IST
കൊച്ചി: വിശുദ്ധചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതകഥ പറയുന്ന മൾട്ടിമീഡിയ നാടകം തൃക്കാക്കര ഭാരതമാത കോളജിൽ ഇന്ന് അവതരിപ്പിക്കും. വൈകല്യങ്ങളനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി കോളജിലെ എംഎസ്ഡബ്ലിയു വിഭാഗം സംഘടിപ്പിക്കുന്ന ഭാരതീയോണിന്റെ ധനശേഖരണത്തിനായാണു നാടകം ഒരുക്കുന്നത്. ആകാശമോക്ഷങ്ങൾ സാക്ഷി എന്ന പേരിലുള്ള നാടകം കുട്ടനാട് തനിമയാണ് അരങ്ങിലെത്തിക്കുന്നത്. വൈകുന്നേരം ആറിനാണു നാടകം. പരിപാടിയുടെ ലോഗോപ്രകാശനം റവ ഡോ. വർഗീസ് കളപ്പറമ്പത്ത് നിർവഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.