ക്യാപ് *കാമ്പസിൽ പങ്കാളികളായി എംജി സർവകലാശാലയും
ക്യാപ് *കാമ്പസിൽ പങ്കാളികളായി എംജി സർവകലാശാലയും
Friday, September 23, 2016 1:01 PM IST
ചമ്പക്കുളം: കാൻസർരോഗ ബാധിതർക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ കണ്ടങ്കരി ഗ്രാമത്തെ ദത്തെടുത്ത് ക്യാപ് അറ്റ് കാമ്പസിൽ പങ്കാളികളായി എംജി സർവകലാശാലയും. എംജി സർവകലാശാലയുടെ കീഴിലെ 125 കോളജുകളിൽനിന്നുള്ള എൻഎസ്എസ് വോളന്റിയർമാരാണ് ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും സംയുക്‌തമായി നടപ്പാക്കുന്ന ക്യാപ് അറ്റ് കാമ്പസുമായി കൈകോർത്തത്.

ചമ്പക്കുളം പോരൂക്കര കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കൃഷിയില്ലാതായതോടെയാണ് കേരളത്തിനെ പൊതുസ്‌ഥലങ്ങളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായതെന്നും മുൻകാലങ്ങളിലേതുപോലെ കൃഷി പുനരുജ്‌ജീവിപ്പിച്ചാൽ മാലിന്യ നിക്ഷേപം ഇല്ലാതാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യങ്ങളൊഴിവാകുമ്പോൾ രോഗങ്ങളുമൊഴിയും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളെ സാങ്കേതിക മികവോടെ മെച്ചപ്പെടുത്തുകയും രോഗികളോടു സൗഹൃദപരമായി പെരുമാറുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എം ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കാൻസർ രോഗം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പായ്ക്കറ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും അപകടം നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പരസ്യങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ, പരസ്യങ്ങളെ വിവേചന ബുദ്ധിയോടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ജൈവ പച്ചക്കറി കൃഷി വ്യാപനത്തിനായി വിദ്യാർഥികളിലേക്കിറങ്ങിച്ചെല്ലുന്ന പ്രവർത്തനങ്ങൾക്കാണു എംജി സർവകലാശാല രൂപം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി വൈസ് ചാൻസലർ പറഞ്ഞു.


<ശാഴ െൃര=/ിലംശൊമഴലെ/2016ലെുേ23രമുബരമാുൗെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോൺ. മാണി പുതിയിടം അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുപ്പക്കാരുടെ ഇടയിൽ കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുകയാണെന്നും ആരോഗ്യ സംരക്ഷണ കാര്യത്തിൽ ദീപികയും സർഗക്ഷേത്രയും ചെയ്യുന്ന കാര്യങ്ങൾ സമൂഹം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

എംജി സർവകലാശാല എൻഎസ്എസ് കോ–ഓർഡിനേറ്റർ ഡോ. കെ. സാബുക്കുട്ടൻ കണ്ടങ്കരി ഗ്രാമം ദത്തെടുക്കൽ പ്രഖ്യാപനം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, കോളജ് പ്രിൻസിപ്പൽ ഫാ. സജി ചിറമുഖം, ഫാ. ജോസ് കോനാട്ട്, ഡോ. സോമശേഖരൻപിള്ള, ഡോ. തോമസുകുട്ടി, നിഖിൽ അനിൽ, ഫാ. പോൾ മങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന കാൻസർ ബോധവത്കരണ ശില്പശാലയിൽ പ്രശസ്ത അർബുദരോഗ വിദഗ്ധൻ ഡോ. വി.പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.