എട്ടുവയസുള്ള കടുവയുടെ തോലുമായി മൂന്നുപേർ പിടിയിൽ
എട്ടുവയസുള്ള കടുവയുടെ തോലുമായി മൂന്നുപേർ പിടിയിൽ
Friday, September 23, 2016 12:52 PM IST
കുമളി: കടുവത്തോലുമായി മൂന്നുപേർ വനപാലകരുടെ പിടിയിലായി. മധുര എംഎംഎസ് കോളനി സ്വദേശികളായ ശ്രീനിവാസൻ (62), ഇയാളുടെ മകൻ മണിമാരൻ (26), മണിമാരന്റെ സുഹൃത്ത് മധുര ചക്കുടിയമ്മൻ കോളനിയിൽ ഗൗതം (20) എന്നിവരാണ് പിടിയിലായത്.

വാഹനപരിശോധനയ്ക്കിടെ കുമളി അട്ടപ്പള്ളം റോഡിൽ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് കാറിൽ കടത്തുകയായിരുന്ന കടുവത്തോൽ കണ്ടെടുത്തത്. ആനവിലാസത്തിനു സമീപം പുല്ലുമേട്ടിൽ ശ്രീനിവാസന്റെ കൃഷിസ്‌ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു കടുവത്തോൽ. തമിഴ്നാട് കെകെപെട്ടി സ്വദേശി കറുപ്പയ്യ എന്നയാൾ മൂന്നുവർഷംമുമ്പ് നൽകിയതാണു കടുവത്തോലെന്നും സത്യമംഗലം കാട്ടിൽനിന്നും വേട്ടയാടിയതാണെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി. ഇവർ സഞ്ചരിച്ചിരുന്ന ഇൻഡിക്ക കാറും കസ്റ്റഡിയിലെടുത്തു. തേക്കടി റേഞ്ചോഫീസർ എൻ.പി. സഞ്ജയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കടുവയ്ക്ക് എട്ടുവയസ് പ്രായം വരുമെന്ന് വനപാലകർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.