ഇരട്ടനീതിയെന്ന പി.ജെ. കുര്യന്റെ ആരോപണം തെറ്റെന്നു ജോസഫ് വാഴയ്ക്കൻ
ഇരട്ടനീതിയെന്ന പി.ജെ. കുര്യന്റെ ആരോപണം തെറ്റെന്നു ജോസഫ് വാഴയ്ക്കൻ
Tuesday, August 30, 2016 1:21 PM IST
കോട്ടയം: ബാർ കോഴക്കേസിൽ ഇരട്ടനീതിയെന്ന പി.ജെ. കുര്യന്റെ ആരോപണം ശരിയല്ലെന്നു കോൺഗ്രസ് വക്‌താവ് ജോസഫ് വാഴയ്ക്കൻ. ഉത്തരവാദിത്തമുള്ള നേതാവിനു ചേർന്ന പ്രസ്താവനയല്ല കുര്യന്റേത്. തിരുവല്ലയിലെ തോൽവിയാണു മുന്നണി വിടാൻ മാണി പറഞ്ഞ ഒരു കാരണമെന്ന് കുര്യൻ ഓർക്കണമെന്നും വാഴയ്ക്കൻ പറഞ്ഞു.

ബാർ കോഴക്കേസിൽ ഇരട്ടനീതിയുണ്ടായെന്നു കഴിഞ്ഞ ദിവസം ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ കുര്യൻ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.