ഹരിതം
Saturday, August 27, 2016 11:29 AM IST
<ആ>ചെത്തിക്കളയല്ലേ, ചെത്തിക്കൊടുവേലി

<ആ>ഷഫ്ന കളരിക്കൽ, സംഷീർ.എം സബ്ജക്ട് മാറ്റർ സ്പെഷലിറ്റ്സ് കെ.വി.കെ. അമ്പലവയൽ വയനാട്
<ശാഴ െൃര=/ിലംശൊമഴലെ/2016മഴൗൌേ28രവലവേശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കേരളത്തിലെ തെങ്ങിൻ തോപ്പുക ളിൽ ഇടവിളയായി കൃഷി ചെയ്യാവുന്ന ഒരു ഔഷധ സസ്യമാ ണ് ചെത്തിക്കൊടുവേലി. ‘പ്ലംബാജി നേസിയേ’സസ്യകുടുംബത്തിൽ പ്പെടുന്ന കൊടുവേലിയുടെ മൂന്നിനങ്ങൾ ഇന്ത്യയിൽ കണ്ടുവരു ന്നു. കിഴങ്ങുകൾ പോലെ വീർത്ത വേരുകൾക്കാണ് ഔഷധഗുണ മുള്ളത്.

<ആ>ഔഷധഗുണങ്ങൾ

ഏറെ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ചെത്തിക്കൊടു വേലി. കൊടുവേലിയുടെ വേരും വേരിന്റെ തൊലിയും ഔഷധയോഗ്യമായ ‘ഭാഗങ്ങളാണ്. ത്വക്കു രോഗങ്ങൾക്ക് സിദ്ധൗഷധമാണ് ഈ സസ്യം. കൂടാതെ വാതം, വെള്ളപ്പാണ്ട്, മന്ത്, ഗ്രഹണി എന്നീ രോഗങ്ങൾ ശമിപ്പിക്കാൻ കൊടുവേലിക്ക് കഴിവുണ്ട്. അഗ്നിമാന്ദ്യം, അരുചി, പ്ലീഹാവൃദ്ധി, ആമവാതം, ഗർഭാശയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കൊടുവേലി മറ്റ് ഔഷധങ്ങളുടെ കൂടെച്ചേർത്ത് ഉപയോഗിക്കാറുണ്ട്.

പൂക്കളുടെ നിറം അനുസരിച്ച് ഇവയെ മൂന്നായി തരംതിരിക്കാം. ചുവന്ന പൂക്കളുള്ളവയാണ് പ്ലം ബാഗോറോസിയ അഥവ ചെ ത്തിക്കൊടുവേലി. ചിത്രക് എന്ന് സംസ്കൃതത്തിലും റോസ് കളേഴ്സ് റെഡ്മെർട്ട് എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. പ്ലംബാഗോ സെനാലിക്ക’ യെന്ന വെള്ളക്കൊടുവേലിയും ‘പ്ലം ബാഗോ കാപെൻസിസ്എന്നു പേരുള്ള നീലക്കൊടുവേലിയുമാണ് മറ്റു രണ്ടിനങ്ങൾ. എന്നാൽ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന തും ഔഷധ നിർമാണരംഗത്ത് ഏറെ ഉപയോഗിക്കപ്പെടുന്നതും ചെത്തിക്കൊടുവേലിയാണ്.’


<ആ>പ്രജനനവും വിളപരിപാലനവും

അത്യുത്പാദന ശേഷിയുള്ള അഗ്നി, മൃദുല എന്നീ രണ്ടിനങ്ങൾ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ അഗ്നി എന്ന ഇനം ഒരു ഹെക്ടറിനു 10.4 ടണ്ണും മൃദുല 11.2 ടണ്ണും ശരാശരി വിളവു തരും. എന്നാൽ വിളവു കൂടുതലാണെങ്കിലും വേരുകളിൽ അടങ്ങിയിരിക്കുന്ന രാസപദാ ർഥമായ ‘പ്ലംബാജിന്റെ അളവ് അഗ്നിയെ അപേക്ഷിച്ച് മൃദുലയിൽ കുറവാണ്.

ഒന്നര മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റി ച്ചെടി, വിത്തുകൾ ഉത്പാദിപ്പിക്കാറി ല്ല. തണ്ടു മുറിച്ച് വേരു പിടിപ്പിച്ചാണ് പ്രജനനം നടത്തുന്നത്. തീരെ ഇളയ തണ്ടുകളും മൂപ്പു കൂടിയ വയും നടീൽ വസ്തുവായി ഉപയോഗിക്കാതിരിക്കുക. 2–3 മുട്ടുക ളോടു കൂടിയ തണ്ടുകൾ 0.05% ശതമാനം വീര്യമുളള ഐ.ബി.എ ലായനികളിൽ മുക്കി നടുന്നത് എളുപ്പത്തിൽ വേരു പിടിക്കാൻ സഹായിക്കും.

വേരുകൾക്കു വേണ്ടി നട്ടുവളർ ത്തുന്നതിനാലും ആഴത്തിൽ വേരോടുന്നതു കൊണ്ടും നല്ല താഴ്ചയിൽ മണ്ണിളക്കി വേണം നിലമൊരുക്കാൻ. ജൈവവളം ഹെക്ടറിന് 10 ടൺ എന്ന തോതിൽ നിലമൊരുക്കുമ്പോ ൾ അടിവളമായി ചേർക്കുക. വേരു പിടിപ്പിച്ച തൈകൾ രണ്ടു മാസത്തിനു ശേഷം 10–15 സെന്റീമീറ്റർ അകലത്തിൽ മാറ്റിനടാം. വിളവു വർധിപ്പിക്കാൻ 50 കിലോ നൈട്രജൻ, 50 കിലോ ഫോസ്ഫറസ്, 50 കിലോ പൊട്ടാഷ് എന്ന തോതിൽ ഒരു ഹെക്ടറിനു ആവശ്യമാണ്. 50 കിലോ ഫോസ്ഫറസ് മുഴുവനായും അടിവളമായി നൽകാം. നൈട്രജ നും പൊട്ടാഷും നട്ട് രണ്ട്, നാലു മാസങ്ങളിൽ രണ്ടു തവണകളായി ചേർത്തു കൊടുക്കാം. വളപ്രയോഗ ത്തിനു ശേഷം മണ്ണു കയറ്റിയിടാൻ ശ്രദ്ധിക്കുക.


<ആ>സസ്യ സംരക്ഷണം

വേനൽക്കാലത്ത് രണ്ടു തവണ നനയ്ക്കുന്നതും പുതയിടുന്നതും നല്ലതാണ്. നിമാവിരകളുടെ ശല്യ മുള്ള പ്രദേശങ്ങളിൽ തൈകൾ മാറ്റി നടുമ്പോൾ സ്യൂഡോമോണാസ് ഫ്ളൂറസൻസ് ’എന്ന ജൈവ മിത്ര ബാക്ടീരിയ 10 ഗ്രാം ഒരു ചെടിക്ക് എന്ന തോതിൽ ചേർത്തുകൊടു ക്കുക.

പൂപ്പൽ രോഗങ്ങളെ നിയന്ത്രിക്കാ നും ഇവ ഫലപ്രദമാണ്. അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് രണ്ടു കിലോ ഒരു സെന്റിന് എന്ന തോതിൽ നടുന്ന സമയത്തും ആറു മാസത്തിനു ശേഷവും ചേർത്തു കൊടുക്കുക. ഇലപ്പേൻ, നീലിമുട്ട എന്നീ കീടങ്ങളെ നിയന്ത്രിക്കാൻ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ ലായനി ഉപയോഗിക്കാം.

<ആ>വിളവെടുപ്പ്

നട്ട് 12–18 മാസത്തിനു ശേഷം വിളവെടുക്കാം. കൂടുതൽ കാലം വളരാനനുവദിച്ചാൽ ആദായം കൂടുകയും വേരുകളിൽ അടങ്ങി യിരിക്കുന്ന ‘പ്ലംബാജിൻ’എന്ന രാസപദാർഥത്തിെൻറ അളവ് വർധിക്കുകയും ചെയ്യും. വിളവെടു ത്ത വേരുകൾ നന്നായി കഴുകിയ ശേഷം ചുണ്ണാമ്പുവെള്ളത്തിലിട്ട് ശുദ്ധി ചെയ്ത് തണലിൽ ഉണക്കി സൂക്ഷിക്കാം. കൊടുവേലിയുടെ ശുദ്ധി ചെയ്യാത്ത വേര് ശരീരഭാഗ ങ്ങളിൽ സ്പർശിച്ചാൽ പൊള്ള ലേൽക്കുന്നതു കൊണ്ട് ശ്രദ്ധാപൂർ വം കൈ ഉറകൾ ധരിച്ചുവേണം അവ കൈകാര്യം ചെയ്യാൻ. ഒരു ഹെക്ടറിൽ നിന്ന് 10 ടൺ പച്ചവേരും 3–3.5 ടൺ ഉണക്കവേരും ലഭിക്കും.

8547991644.


<ആ>പശുപരിപാലനം; നൽകാം കാലമറിഞ്ഞുള്ള തീറ്റ


<ആ>ഡോ. സാബിൻ ജോർജ്‌ജ് (അസിസ്റ്റന്റ് പ്രഫസർ വെറ്ററിനറി കോളജ് മണ്ണുത്തി, തൃശൂർ)



തീറ്റച്ചെലവേറിയാൽ പശുപരിപാലനത്തിൽ നിന്നുള്ള ലാഭം കുറയും. പാലുത്പാദനമനുസരിച്ചും കറവയുടെ വിവിധ ഘട്ടങ്ങളിലും തീറ്റക്രമത്തിൽ ആവശ്യമായ വ്യത്യാസങ്ങൾ വരുത്തണം. അതായത് തീറ്റ ആവശ്യത്തിലധികം നൽകുന്നത് പാഴ്ചെലവാണ്.

തീറ്റ കുറവു നൽകിയാൽ ഉത്പാദന നഷ്ടം മാത്രമല്ല പ്രത്യുത്പാദനത്തേയും തകരാറിലാക്കും. കറവപ്പശുവിന്റെ പാലുത്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിൽ നൽകേണ്ട തീറ്റയേക്കുറിച്ചുള്ള അറിവാണ് ഇവിടെ ആവശ്യം. ഇതിനായി കറവക്കാലത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാം.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴൗെേ28രീം.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
<ആ>ആദ്യഘട്ടം (പ്രസവശേഷം 10–12 ആഴ്ചവരെ)

പ്രസവശേഷം പാലുത്പാദനം വർധിക്കുന്നു. ഈ സമയത്ത് പാലിൽ കൊഴുപ്പ് കുറവായിരിക്കും. പാലുത്പാദനം ഏറ്റവും കൂടുതൽ ഉള്ള സമയമാണിത്. പ്രസവശേഷം ക്രമമായി ഉയരുന്ന പാലുത്പാദനം 6–8 ആഴ്ചയോടെ പരമാവധി അളവിലെത്തുന്നു. എന്നാൽ നീണ്ട ഗർഭകാലത്തിനുശേഷം ഗർഭാശയത്തിന്റെ മർദ്ദം മൂലം ചുരുങ്ങിയ പശുവിന്റെ ആമാശയത്തിന് വേണ്ടത്ര തീറ്റയെടുക്കാൻ പരിമിതിയുണ്ട്.

അതിനാൽ ഈ സമയത്ത് പശുവിന് പൂർണമായ വിശപ്പുണ്ടാവില്ല. അതേ സമയം പാലുത്പാദനം കൂടുന്നതിനാൽ കൂടുതൽ പോഷക ങ്ങൾ ശരീരത്തിന് ആവശ്യമാണു താനും. അതിനാൽ കുറച്ചു ഭക്ഷണത്തിൽ തന്നെ കൂടുതൽ പോഷണം ലഭിക്കുന്ന തീറ്റ ഈ സമയത്തു നൽകണം.

ചലഞ്ച് ഫീഡിംഗ് എന്ന രീതി പരീക്ഷിക്കേണ്ട സമയം കൂടിയാണിത്. പ്രസവിച്ചു കഴിഞ്ഞ് ആദ്യ ത്തെ രണ്ടുമാസം തീറ്റയുടെ അളവ് നാലു ദിവസത്തെ ഇടവേളകളിൽ അരക്കിലോഗ്രാം വീതം കൂട്ടിക്കൊടുക്കുന്നു. പാലുത്പാദനം തീറ്റയുടെ അളവിനനുസരിച്ച് കൂട്ടാത്ത അളവ് പിന്നീട് സ്‌ഥിരമായി നിലനിർത്തുക.

പാലിൽ നഷ്ടപ്പെടുന്ന ഊർജ്‌ജത്തിന്റെ അളവ് നികത്താനായി ബൈപാസ് ഫാറ്റ് പോലെയുള്ള ഊർജസ്രോതസുകൾ ഈ സമയത്തുപയോഗിക്കാം. ബൈപാസ് പ്രോട്ടീൻ തീറ്റകൾ, പയർ വർഗ വിളകൾ, ധാന്യവിളകൾ എന്നിവയും ഈ സമയത്ത് നൽകാം. കാലിത്തീറ്റയിൽ ചെറിയ അളവിൽ ചോളപ്പൊടി നൽകുന്ന രീതിയുമുണ്ട്. അസിഡിറ്റി ഒഴിവാക്കാൻ അപ്പക്കാരവും തീറ്റയിൽ ചേർക്കാം.


<ആ>രണ്ടാം ഘട്ടം (12–24 ആഴ്ചക്കാലം)

പശുവിന്റെ വിശപ്പും, ദഹനവ്യവസ്‌ഥയുടെ പ്രവർത്തനവും പൂർണമായും തിരിച്ചെത്തുന്ന സമയമാണിത്. കൂടുതൽ തീറ്റ കഴിക്കാൻ പശു ശ്രമിക്കുകയും ചെയ്യുന്നു. കൃത്യമായ അളവിൽ പച്ചപ്പുല്ലും, വൈക്കോലും ഉൾപ്പെടെയുള്ള പരുഷാഹാരം കാലിത്തീറ്റയ്ക്കൊപ്പം നൽകണം. ധാതുലവണ മിശ്രിതങ്ങളും തീറ്റയിൽ ചേർക്കണം.


<ആ>മൂന്നാം ഘട്ടം (24 ആഴ്ച മുതൽ കറവ വറ്റുന്നതുവരെ)

പാലുത്പാദനം കുറഞ്ഞു വരുന്നു. പശുക്കൾ ഗർഭവതിയായിരിക്കും. പ്രതിമാസം 8–10 ശതമാനം നിരക്കിൽ ഉത്പാദനത്തിൽ കുറവു വരുന്നു. തീറ്റച്ചെലവു കുറയ്ക്കാൻ കഴിയുന്ന വിധത്തിൽ ആഹാരക്രമം ക്രമീകരിക്കണം. അളവിലും ഗുണത്തിലും മാറ്റങ്ങൾ സാധ്യമായ സമയം.


<ആ>നാലാം ഘട്ടം (വറ്റുകാലം)

പശുവിന്റെ അകിടിനും ദഹനവ്യൂഹത്തിനും ഒരു പരിധിവരെ അടുത്ത കറവയ്ക്കായി ഒരുങ്ങാനുള്ള സമയമാണിത്. അടുത്ത കറവക്കാലത്ത് ഉത്പാദനം കൂട്ടാനും, അടുത്ത പ്രസവത്തിൽ ഉപാപചയ രോഗങ്ങൾ ഒഴിവാക്കാനും കഴിയുന്നവിധം തീറ്റക്രമം മാറണം. പാലുത്പാദനമില്ലാത്തതിനാൽ ഈ സമയം പശുക്കളെ കർഷകർ അവഗണിക്കാറുണ്ട്. ധാതുലവണ മിശ്രിതം ഒഴിവാക്കി ആനയോണിക്ക് ഉപ്പുകൾ, വിറ്റമിൻ എ,ഡി,ഇ, നിയാസിൻ എന്നിവ നൽകാൻ കഴിയണം. ഗുണമേന്മയുള്ള പരുഷാഹാരമായിരിക്കണം പ്രധാന തീറ്റ വസ്തു.

<ആ>അഞ്ചാം ഘട്ടം (പ്രസവത്തിനുമുമ്പുള്ള രണ്ടാഴ്ചക്കാലം)

പ്രസവത്തിന് രണ്ടാഴ്ച മുമ്പുള്ള ഈ സമയത്ത് പ്രത്യേക ശ്രദ്ധ നൽകണം. പ്രസവശേഷം നൽകാൻ ഉദ്ദേശിക്കുന്ന തീറ്റയുമായി പശുവിന്റെ ആമാശയത്തിന്റെ ആദ്യ അറയായ റൂമനെ പരിചയപ്പെടുത്തി കൊണ്ടുവരാനുള്ള സമയമാണിത്. ഏതു പുതിയ തീറ്റയോടും സമരസപ്പെടാൻ റൂമനിലെ സൂക്ഷ്മജീവികൾ രണ്ടാഴ്ച സമയം വരെ എടുക്കുന്നു. അതിനാൽ പ്രസവശേഷമുള്ള തീറ്റ പരിചയപ്പെടുത്താൻ ഈ രണ്ടാഴ്ച ഉപയോഗപ്പെടുത്തണം. ഈ സമയത്ത് ഖരാഹാരം കൂട്ടി നൽകി തുടങ്ങുന്ന രീതിയെ ‘സ്റ്റീമിംഗ് അപ് ’എന്നാണ് വിളിക്കുന്നത്.

ഇങ്ങനെ കറവ സമയത്തുള്ള തീറ്റക്രമമാണ് ഈ കാലയളവിലെ മൊത്തം ഉത്പാദനത്തിന്റെ അളവിനേയും തീറ്റച്ചെലവിനേയും സ്വാ ധീനിക്കുന്നത്. ഓരോ പശുവും കറവയുടെ ഏതു ഘട്ടത്തിലാണെന്നറിഞ്ഞു വേണം തീറ്റയുടെ അളവും, ഗുണവും നിജപ്പെടുത്താൻ. തീറ്റ നൽകുന്നത് പാത്രമറിഞ്ഞു വേണമെന്ന് ചുരുക്കം.

ഇമെയിൽ: [email protected], ഫോൺ: 9446203839
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.