സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്കരൻ നിര്യാതനായി
സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്കരൻ നിര്യാതനായി
Saturday, August 27, 2016 11:10 AM IST
കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി. ഭാസ്കരൻ (65) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.

സിഐടിയു വയനാട് ജില്ലാ സെക്രട്ടറി കൂടിയായ ഭാസ്കരൻ ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാക്കളിലൊരാളാണ്. ദീർഘകാലം ബത്തേരി ഏരിയ സെക്രട്ടറിയായിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി. ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ. ശശീന്ദ്രൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് സി. ഭാസ്കരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുൻ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ബത്തേരി ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ, ബത്തേരി പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.