സൗദിയിലേക്കു നഴ്സിംഗ് റിക്രൂട്ട്മെന്റ്
Saturday, August 27, 2016 10:49 AM IST
തിരുവനന്തപുരം: സൗദി അറേബ്യയിലെ ദമാം അൽ മൗസാറ്റ് മെഡിക്കൽ സർവീസ് കമ്പനി ഹോസ്പിറ്റലിൽ നഴ്സ്, ടെക്നീഷൻ തസ്തികകളിലേക്കു നോർക്ക മുഖേന റിക്രൂട്ട്മെന്റ് നടത്തും. 29, 30 തീയതികളിൽ രാവിലെ എട്ടുമുതൽ കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടത്തുന്ന റിക്രൂട്ട്മെന്റിനു നോർക്ക ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കു പങ്കെടുക്കാമെന്നു നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഉദ്യോഗാർഥികൾ അവരുടെ യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ംംം.ഷീയെിീൃസമ.ഴീ്.ശി വഴി ലോഗിൻ ചെയ്ത് അപേക്ഷിക്കണം.


ജോബ് പോർട്ടൽ വഴി ലഭിക്കുന്ന ഹാൾ ടിക്കറ്റുമായി വരുന്നവരെ മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കൂ. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.net , 180004253939 (ടോൾ ഫ്രീ), 0471–2770522
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.