സർക്കാരും മാനേജ്മെന്റും വിജയിച്ചു: വെള്ളാപ്പള്ളി
Saturday, August 27, 2016 10:49 AM IST
കൊച്ചി: സ്വാശ്രയക്കേസിലെ ഹൈക്കോടതി വിധിയിലൂടെ സർക്കാരും മാനേജ്മെന്റും വിജയിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ തലവരിപ്പണം ഒഴിവാക്കാൻ സാധിക്കുമെന്നു പറയാനാവില്ല. സാധാരണക്കാർക്കു പ്രവേശനം കിട്ടുമെന്നും വിചാരിക്കേണ്ട. പണം വാങ്ങാൻ മാനേജ്മെന്റിനു മുന്നിൽ ഇപ്പോഴും വാതിലുകൾ തുറന്നു കിടക്കുകയാണെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു.


പ്രതീക്ഷിച്ച വിധിയായതുകൊണ്ടാണ് അപ്പീൽ പോകുന്നതിനെക്കുറിച്ചു സർക്കാർ വ്യക്‌തമായി പ്രതികരിക്കാത്തത്. നിയമയുദ്ധം ഇവിടംകൊണ്ട് അവസാനിപ്പിക്കാനാണു സാധ്യത. ബാർ കോഴക്കേസ് തുടരന്വേഷിക്കാനുള്ള തീരുമാനത്തെ സ്വാഗതംചെയ്യുന്നു. അന്വേഷണം നടക്കുന്നതിലൂടെ എല്ലാവരുടെയും സംശുദ്ധി തെളിയിക്കാൻ കഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.