എൻഐഎ അന്വേഷണം തുടങ്ങി; എഫ്ഐആർ സമർപ്പിച്ചു
Thursday, August 25, 2016 12:16 PM IST
കൊച്ചി: ദമ്പതികളടക്കം ഇരുപതിലേറെ പേർ അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി സംശയിക്കുന്ന കേസിൽ എൻഐഎ കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ചു. കാസർഗോഡ്, പാലക്കാട് ജില്ലകളിൽനിന്നായി ദുരൂഹസാഹചര്യത്തിൽ കാണാതായവരെക്കുറിച്ച് എറണാകുളം പ്രത്യേക എൻഐഎ കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചത്.

ഇന്നലെ പ്രത്യേക എൻഐഎ കോടതി ജഡ്ജി എസ്. സന്തോഷ് കുമാറിന്റെ ചേംബറിൽ എത്തിയാണ് എൻഐഎ ഉദ്യോഗസ്‌ഥർ എഫ്ഐആർ സമർപ്പിച്ചത്. കാസർഗോട്ടെ കേസിൽ കാണാതായ റാഷിദ് അബ്ദുള്ള, അടുത്തിടെ അഫ്ഗാനിലേക്കു കടക്കാൻ ശ്രമിക്കവേ പിടിയിലായ യാസ്മിൻ അഹമ്മദ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.


പാലക്കാട്ടെ കേസിൽ ബെക്സൺ എന്ന ഈസയാണ് ഒന്നാം പ്രതി. രണ്ടു കേസുകളിലുമായി 24 പേരെയാണ് എൻഐഎ ആദ്യഘട്ടത്തിൽ പ്രതിചേർത്തിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിനു തൊട്ടുപിന്നാലെയാണ് എൻഐഎ അന്വേഷണത്തിന് തുടക്കംകുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.