കണ്ണശ പുരസ്കാരം ബെന്യാമിന്
കണ്ണശ പുരസ്കാരം ബെന്യാമിന്
Thursday, August 25, 2016 12:06 PM IST
തിരുല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കണ്ണശ പുരസ്കാരം നോവലിസ്റ്റ് ബെന്യാമിന് നൽകും. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ്. കണ്ണശ ദിനാചരണത്തോടനുബന്ധിച്ച് 30ന് രാവിലെ 10ന് കടപ്ര കണ്ണശ സ്മാരക മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പ്രഫ. എ. ലോപ്പസ് സമ്മാനിക്കും. എഡിജിപി ബി. സന്ധ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യസംഘം സംസ്‌ഥാന വൈസ് പ്രസിഡന്റ് എ. ഗോകുലേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.