ഡിആർഇയു സമ്മേളനം ചെന്നൈയിൽ
Wednesday, August 24, 2016 12:36 PM IST
കോഴിക്കോട്: ദക്ഷിണറെയിൽവേ എംപ്ലോയീസ് യൂണിയൻ –സിഐടിയു 33 –ാം സമ്മേളനം ഓഗസ്റ്റ് 26, 27, 28 തീയതികളിൽ ചെന്നൈ, പെരമ്പൂരിലെ അംബേദ്കർ അരങ്കത്തിൽ നടക്കും. 26 ന് രാവിലെ പത്തിന് ചെന്നൈ മൂർ മാർക്കറ്റ് കോംപ്ലക്സിൽ ആയിരക്കണക്കിനു റെയിൽവേ ജീവനക്കാർ അണിനിരക്കുന്ന പ്രകടനവും പൊതുസമ്മേളനത്തോടെയുമാണു സമ്മേളനത്തിനു തുടക്കം കുറിക്കുക. തുടർന്ന് മൂന്നിന് ‘സമർ മുഖർജി’ നഗറിൽ സമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ബാബുദേബ് ആചാര്യ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.