താളിയോല സംരക്ഷണ യജ്‌ഞത്തിന് ബിസിഎം കോളജിൽ നാളെ തുടക്കം
താളിയോല സംരക്ഷണ യജ്‌ഞത്തിന് ബിസിഎം കോളജിൽ നാളെ തുടക്കം
Tuesday, August 23, 2016 1:25 PM IST
കോട്ടയം: കോട്ടയം ബിസിഎം കോളജിലെ മലയാളം, ഹിന്ദി, ചരിത്രവിഭാഗങ്ങളുടെയും ഡോ.ജേക്കബ് കൊല്ലാപറമ്പിൽ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെയും കേരള സർവകലാശാലാ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനൂസ്ക്രിപ്റ്റ്സ് ലൈബ്രറിയുടെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന താളിയോല സംരക്ഷണ യജ്‌ഞത്തിന് നാളെ തുടക്കം. ബിസിഎം കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനംചെയ്യും. ബിസിഎം കോളജ് പ്രിൻസിപ്പൽ പ്രഫ.ഷീല സ്റ്റീഫൻ അധ്യക്ഷതവഹിക്കും. കേരള സർവകലാശാല ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി അസിസ്റ്റന്റ് രമ്യ എസ്., താളിയോല പ്രാധാന്യവും സംരക്ഷണവും എന്ന വിഷയത്തിൽ സെമിനാർ നയിക്കും.


കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട നാടൻപാട്ട് കൃതിയായ മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകൾ താളിയോലഗ്രന്ഥങ്ങളിൽനിന്നു സമാഹരിച്ച് അച്ചടിയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ വട്ടക്കളത്തിൽ മത്തായി അച്ചന്റെ 99–ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് യജ്‌ഞം സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.