തെരുവുനായ: കർശന നടപടിക്കു മുഖ്യമന്ത്രിയുടെ നിർദേശം
തെരുവുനായ: കർശന നടപടിക്കു മുഖ്യമന്ത്രിയുടെ നിർദേശം
Monday, August 22, 2016 1:36 PM IST
തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കർശന ഇടപെടലിന് ഉദ്യോഗസ്‌ഥർക്കു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉടൻ നടപടിയാരംഭിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്റ്റംബർ ഒന്നുമുതൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.

തുടർന്ന്, ഒക്ടോബർ ഒന്നുമുതൽ വിശദമായ പദ്ധതി തയാറാക്കി സംസ്‌ഥാന വ്യാപകമായി ദീർഘകാലാടിസ്‌ഥാനത്തിൽ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണ നടപടികൾ ആരംഭിക്കും. പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം അതത് ജില്ലാ കളക്ടർമാർക്കായിരിക്കും.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായകളെ പിടികൂടി പ്രത്യേക ക്യാമ്പുകളിൽ എത്തിച്ച് വന്ധ്യംകരണം നടത്തും. ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ചികിത്സയും നൽകും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർക്കു പുറമേ കരാർ അടിസ്‌ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയോഗിക്കും.

അനിമൽ വെൽഫയർ ഓർഗനൈസേഷെൻറ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. ഇത്തരത്തിൽ പിടികൂടുന്ന നായകളെ പാർപ്പിക്കാൻ എല്ലാ ജില്ലാ ഫാമുകളിലും സ്‌ഥലം കണ്ടെത്തും.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ22ിമൃമ്യമേേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
മുഴുവൻ മൃഗക്ഷേമ സംഘടനകളെയും രജിസ്റ്റർ ചെയ്യിക്കും. പരിശീലനം സിദ്ധിച്ച നായപിടിത്തക്കാരെ കണ്ടെത്തി തെരുവുനായ്ക്കളെ പിടികൂടുന്നതിന് അടിയന്തരമായി നടപടി ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പദ്ധതി നടത്തിപ്പിനായി തദ്ദേശ സ്‌ഥാപനങ്ങളുടെ യോഗം വിളിക്കും.


മാസത്തിൽ പത്തുദിവസമെങ്കിലും ബ്ളോക്ക് അടിസ്‌ഥാനത്തിൽ നായകളുടെ വന്ധ്യംകരണ ക്യാമ്പ് നടത്താനുള്ള സാധ്യതകളും യോഗം ചർച്ച ചെയ്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മൃഗസംരക്ഷണ മന്ത്രി കെ. രാജു, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐടി സെക്രട്ടറി എം. ശിവശങ്കർ, അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, സ്പെഷൽ സെക്രട്ടറി വി.കെ. ബേബി, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനിൽ സേവ്യർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എൻ.എൻ. ശശി, കുടുംബശ്രീ ഡയറക്ടർ എസ്. ഹരികിഷോർ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. വാസുകി, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ ഈപ്പൻ ഫ്രാൻസിസ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

<ആ>കൊല്ലാൻ നിയമതടസമില്ല: മന്ത്രി ജലീൽ

നെടുമ്പാശേരി: അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ നിയമതടസമില്ലെന്നു മന്ത്രി കെ.ടി. ജലീൽ. ജനങ്ങളുടെ സുരക്ഷിതത്വമാണു പ്രധാനം. നിയമത്തിന്റെ പഴുതുകൾ ദുർവ്യാഖ്യാനം ചെയ്ത് ഉദ്യോഗസ്‌ഥർ കർത്തവ്യനിർവഹണത്തിനു വൈമുഖ്യം കാണിക്കുന്നതായി ബോധ്യമായിട്ടുണ്ട്. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ഇപ്പോൾ കൊടുക്കുന്ന 2000 രൂപ വർധിപ്പിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും. മാംസാവശിഷ്‌ടങ്ങൾ പൊതുസ്‌ഥലങ്ങളിൽ തള്ളുന്നതാണു തെരുവുനായ്ക്കൾ പെരുകാൻ പ്രധാന കാരണമെന്ന് മന്ത്രി മന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.