വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞു കവർച്ച: മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
Monday, August 22, 2016 1:31 PM IST
പെരുമ്പാവൂർ: വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞു പട്ടാപ്പകൽ വീട്ടിൽനിന്ന് അറുപതു പവനും പണവും കവർന്ന സംഘത്തിലെ മൂന്നു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ലഷ്കർ ഭീകരൻ തടിയന്റവിട നസീറിന്റെ സഹായിയായ അബ്ദുൾ ഹാലിം ഉൾപ്പെടെ കേസിലെ മറ്റു പ്രതികളെല്ലാം വലയിലായിട്ടുണ്ടെന്നും കൂടുതൽ പ്രതികളുടെ അറസ്റ്റ് വരുംദിവസങ്ങളിൽ രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്‌തമാക്കി.

സംഭവം ആസൂത്രണം ചെയ്ത മൂന്നു പേരെയാണു പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ എംഎച്ച് കവലയിലെ ചെന്താര അജിംസ് (36), കോട്ടപ്പുറം ആലങ്ങാട് മുട്ടുങ്ങൽ സനൂപ് (26), കടുങ്ങല്ലൂർ മുപ്പത്തടം വട്ടപ്പനപ്പറമ്പിൽ റഹീസ് (20) എന്നിവരാണ് അറസ്റ്റിലായവർ. നെടുമ്പാശേരി കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്ത് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അജിംസ് എന്നും ഇയാളാണു കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നും പോലീസ് പറഞ്ഞു. നാലു മാസം മുമ്പുവരെ കവർച്ച നടന്ന പാറപ്പുറം പാളിപ്പറമ്പിൽ സിദ്ദിഖിന്റെ വീടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്നയാളാണ് അജിംസ്. സിദ്ദിഖിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് അജിംസിനുള്ളത്. വീടിനെക്കുറിച്ചുള്ള വിവരങ്ങൾ അജിംസിന് അറിയാമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.