കത്തോലിക്ക കോൺഗ്രസ് ഇന്നു പ്രാർഥനാദിനം ആചരിക്കും
Saturday, July 30, 2016 11:45 AM IST
കോട്ടയം: തീവ്രവാദത്തിനും ഭീകരാക്രമണത്തിനും എതിരേയും ലോകമെങ്ങും പീഡനം അനുഭവിക്കുന്നവർക്കുവേണ്ടിയും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആഹ്വാനപ്രകാരം കത്തോലിക്ക കോൺഗ്രസ് ഇന്നു പ്രാർഥനാദിനം ആചരിക്കും. പ്രാർഥനദിനത്തോടനുബന്ധിച്ചു രൂപതാ, ഫൊറോന ശാഖകളിൽ പ്രത്യേക പരിപാടികൾ നടത്തും.

ഭീകരരുടെ തടവറയിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിനു കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നു യോഗം ആവശ്യപ്പെട്ടു.


പ്രസിഡന്റ് വി.വി. അഗസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ജോസുകുട്ടി മാടപ്പള്ളിൽ, സാജു അലക്സ്, സൈബി അക്കര, സ്റ്റീഫൻ ജോർജ്, ഡേവിഡ് പുത്തൂർ, ബേബി പെരുമാലി, ഡേവീസ് തുളുവത്ത്, അഡ്വ. ടോണി ജോസഫ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.