മതം മാറാൻ ആരും നിർബന്ധിച്ചില്ലെന്ന് അപർണ എന്ന ആയിഷ
മതം മാറാൻ ആരും നിർബന്ധിച്ചില്ലെന്ന് അപർണ എന്ന ആയിഷ
Thursday, July 28, 2016 12:20 PM IST
മഞ്ചേരി: തന്നെ ആരും നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തിയതല്ലെന്ന് അപർണ എന്ന ആയിഷ. മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്നാരാപിച്ച് ഇക്കഴിഞ്ഞ ദിവസം അപർണയുടെ അമ്മ തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയും ആർമി ഉദ്യോഗസ്‌ഥയുമായ മിനി വിജയൻ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ, താൻ എട്ടാം ക്ലാസിൽ പഠിക്കുന്നതു മുതൽ ഇസ്ലാം മതത്തിൽ ആകൃഷ്ടയായിരുന്നുവെന്നും എൻജിനിയറിംഗ് പരീക്ഷ കഴിഞ്ഞതിനു ശേഷമാണു മതപരിവർത്തനത്തിനായി മുന്നിട്ടിറങ്ങിയതെന്നും ആയിഷ പറഞ്ഞു.


1994 മുതൽ മഞ്ചേരി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിനെതിരേയുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നു ചെയർമാൻ ടി.അബ്ദുൾ റഹിമാൻ ബാഖവി പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ശരാശരി 30 പേർ ഇവിടെ മതപഠനത്തിനെത്തുന്നു. രണ്ടു മാസത്തെ പഠനത്തിനു ശേഷം ഇവർ തിരിച്ചു പോകുന്നു. ഇതിനു പ്രത്യേകിച്ച് ഫീസ് വാങ്ങുന്നില്ല. ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവ സൗജന്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.