മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം: ചെന്നിത്തല
മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം: ചെന്നിത്തല
Wednesday, July 27, 2016 2:10 PM IST
കൊച്ചി: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവിഭാഗത്തിന്റെയും നേതാക്കളുമായും സംസാരിക്കും. പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കും. കേരളം പോലൊരു സംസ്‌ഥാനത്തിനു യോജിച്ചതല്ല ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

കോടതിക്കെതിരേ പരാമർശം നടത്താൻ താനില്ല. പക്ഷേ, മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. പ്രശ്ന പരിഹാരത്തിനു മുൻകൈ എടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.