എൻഡോസൾഫാൻ; വായ്പാ മൊറട്ടോറിയം
Wednesday, July 27, 2016 2:01 PM IST
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സയ്ക്കായി എടുത്തിട്ടുള്ള ബാങ്ക് വായ്പകളുടെ ജപ്തി നടപടികൾക്കു മൊറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഉത്തരവ് തീയതി മുതൽ മൂന്നു മാസത്തേക്കാണ് മൊറട്ടോറിയം. റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉൾപ്പെട്ട സ്‌ഥാപനങ്ങളിൽ നിന്നു ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് ഇതു ബാധകമാണ്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പട്ടികജാതി– വർഗ വിഭാഗങ്ങൾക്കു വേണ്ടി ലാബ് ടെക്നീഷ്യൻ ഗ്രേഡ് രണ്ടിന്റെ 25 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്‌ടിക്കും. ഈ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.