റെയിൽവേ സ്റ്റേഷനു പുറത്തെ റിസർവേഷൻ കേന്ദ്രങ്ങൾ പിൻവലിക്കാൻ നീക്കം
Wednesday, July 27, 2016 1:39 PM IST
ചങ്ങനാശേരി: റെയിൽവേ റിസർവേഷൻ 80 ശതമാനവും ഇന്റർനെറ്റ് വഴിയായ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനു പുറത്തുള്ള ചില റിസർവേഷൻ കേന്ദ്രങ്ങളുടെ ഉപയോഗനിരക്ക് വളരെ താഴ്ന്നതിനാൽ ഈ കേന്ദ്രങ്ങളിലെ റിസർവേഷൻ സംവിധാനം പിൻവലിക്കാൻ റെയിൽവേ ആലോചിക്കുന്നു. ഈ കേന്ദ്രങ്ങളെ മൂന്നു മാസത്തേക്കു കൂടി നിരീക്ഷിച്ച ശേഷം ഉപയോഗത്തിൽ വർധന യില്ലെങ്കിൽ ഈ കേന്ദ്രങ്ങൾ പിൻവലിക്കാനാണ് തീരുമാനം.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, വൈക്കം, മൂന്നാർ, ചാരുമൂട്, ശാന്തിഗിരി, കുമളി, എടത്വ, കൂത്താട്ടുകുളം എന്നീ പോസ്റ്റ് ഓഫീസുകള്ളിലുള്ള റിസർവേഷൻ സംവിധാനങ്ങളും ഇടുക്കി ജില്ലാപഞ്ചായത്ത്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്, തക്കല ബസ്സ്റ്റാൻഡ് (കന്യാകുമാരി ജില്ല) എന്നിവിടങ്ങിളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുമാണ് ഉപയോഗ നിരക്ക് വളരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുള്ള റിസർവേഷൻ കേന്ദ്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.