റഗുലേറ്ററി കമ്മീഷൻ സിറ്റിംഗ് ഇന്ന്
Tuesday, July 26, 2016 4:07 PM IST
തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ വരവ് ചെലവ് കണക്ക് അംഗീകരിക്കാനായി റഗുലേറ്ററി കമ്മീഷൻ ഇന്നു പൊതു ഹിയറിംഗ് നടത്തും. രാവിലെ 11 മുതൽ കമ്മീഷന്റെ കോർട്ട് ഹാളിലാണ് ഹിയറിംഗ് നടത്തുന്നത്.

വൈദ്യുതി ബോർഡ് വരവ് ചെലവു കണക്ക് സമർപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ 2016–17, 2017– 18 വർഷത്തേക്കുള്ള വരവ് ചെലവ് കണക്ക് കമ്മീഷൻ സ്വന്തമായി തയാറാക്കി. സംസ്‌ഥാനത്ത് 2014–ലാണ് അവസാനമായി വൈദ്യുതി ചാർജ് കൂട്ടിയത്. പിന്നീട് ചാർജ് വർധനയുടെ കാലാവധി നീട്ടി നൽകുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ താരിഫ് വർധന കാലാവധി അവസാനിച്ചു.


ഈ സാഹചര്യത്തിലാണ് ഇന്ന് റഗുലേറ്ററി കമ്മീഷൻ സിറ്റിംഗ് നടക്കുന്നത്. വൈദ്യുതി ചാർജ് കുറയ്ക്കണമെന്ന് എക്സ്ടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപയോക്‌താക്കൾ ആവശ്യപ്പെടും. എന്നാൽ ചെലവു വർധിച്ചതിനാൽ നിരക്ക് കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് വൈദ്യുതി ബോർഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.