50 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
50 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
Tuesday, July 26, 2016 3:58 PM IST
അടിമാലി: അമ്പതു കിലോഗ്രാം ഉണക്കകഞ്ചാവുമായി അടിമാലി ചെമ്പകപ്പാറയ്ക്കു സമീപത്തുനിന്നും ഒരാളെ അടിമാലി നാർക്കോട്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികുടി. രണ്ടുപേർ രക്ഷപ്പെട്ടു. ഉപ്പുതോട് പേഴത്താനിയിൽ റെജി(37)നെയാണ് തിങ്കളാഴ്ച രാത്രി ഏഴോടെ നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്.വാത്തികുടി ചെമ്പാകപാറ ഇലമ്പിതോട്ടത്തിൽ ഷാജി (45), ചെമ്പാകപാറ സ്വദേശി വീരപ്പൻ എന്നുവിളിക്കുന്ന സുനീഷ് (30) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർക്കായി തെരച്ചിൽ വ്യാപകമാക്കി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച് കാറും പിടിച്ചെടുത്തു.

വാഹനപരിശോധനയ്ക്കിടെ നിർത്താതെപോയ വാഹനം പിൻതുടർന്ന നാർക്കോട്ടിക് സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പെരിഞ്ചാംകുട്ടി പുഴയരികിൽ കുഴിച്ചിട്ടിരുന്ന കഞ്ചാവ് വിൽപനയ്ക്കായി കൊണ്ടുവരുന്നതിനിടയിലാണ് പിടിയിലായത്. ആന്ധ്രപ്രദേശ്, ഒറീസ, തമിഴ്നാട് എന്നിവടങ്ങളിൽനിന്ന് കഞ്ചാവെത്തിച്ച് വിൽപനനടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടികൂടാനുള്ള പ്രതി ഷാജി. കഴിഞ്ഞമാസം 11 കിലോ ഹാഷിഷ് ഓയിലുമായി അടിമാലിയിൽനിന്നും പിടിയിലായ സംഘത്തിന്റെ കൂട്ടാളികളാണ്് ഇപ്പോൾ പിടിയിലായിരിക്കുന്നത്.


അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. ബാവു പ്രിവന്റീവ് ഓഫീസർമാരായ കെ.ഡി. സജിമോൻ, കെ.എം. അഷ്റഫ്, സിസി സാഗർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.