15 തദ്ദേശ ഭരണ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്
Tuesday, July 26, 2016 3:53 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 തദ്ദേശഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. തിരുവനന്തപുരം കോർപറേഷനി ലെ പാപ്പനംകോട്, വെട്ടൂർ ഗ്രാമ പഞ്ചായത്തിലെ അക്കരവിള, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക്, ആലപ്പുഴ പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, ചേർത്തല മുനിസിപ്പാലിറ്റിയിലെ സിവിൽ സ്റ്റേഷൻ കോട്ടയം മാടപ്പളളി ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളം, മണർകാട് ഗ്രാമ പഞ്ചായത്തിലെ പറമ്പുകര, ഇടുക്കി കൊക്കയാർ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന് എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര തൃശൂർ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട്, പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല, മലപ്പുറം ഊര കം ഗ്രാമപഞ്ചായത്തിലെ ഒ.കെ.എം. വാർഡ് കോഴിക്കോട് ഓമേൾരി ഗ്രാമപഞ്ചായത്തിലെ ഓമേൾരി ഈസ്റ്റ് കണ്ണൂർ കല്ല്യാശേരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം പീടിക കാസർഗോഡ് ജില്ലാ പഞ്ചായത്തി ലെ ഉദുമ എന്നിവയാണ് ഉപതെര ഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ.


വോട്ടു ചെയ്യാൻ സമ്മതിദായകൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുളള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാ ർഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പ് വരെ നൽകിയിട്ടുളള ഫോട്ടോ പതിച്ച പാസ് ബുക്ക്, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുളള തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും രേഖ ഹാജരാക്കണം.

രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെയാണു പോളിംഗ്. വോട്ടെണ്ണൽ 29നു രാവിലെ എട്ടിന് ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.