കോടിയേരിക്കെതിരേ കേസെടുക്കണം: ജോണി നെല്ലൂർ
Monday, July 25, 2016 12:31 PM IST
തിരുവനന്തപുരം: അക്രമത്തിനു ജനങ്ങളെ ആഹ്വാനം ചെയ്തു കലാപത്തിനു പച്ചക്കൊടി കാട്ടുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം പരിശോധിച്ചു കേസെടുക്കണമെന്ന് കേരള കോൺഗ്ര സ്– ജേക്കബ് ചെയർമാനും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പേരിൽ അവിശ്വാസം രേഖപ്പെടുത്തുന്നതിനു തുല്യമാണ് പോലീസ് പ്രതികൾക്കൊപ്പമെന്ന കുറ്റപ്പെടുത്തൽ. പാർട്ടിയും ഭരണനേതൃത്വവും തമ്മിൽ അകലുന്നതിന്റെ സൂചനകൾ കൂടിയാണ് ഇതിൽ കാണുന്നത്.


സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും കോടിയേരിയുടെ വാദഗതി ആവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിനുള്ള നീക്കമാണ് ഇതിനു പിന്നിൽ. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ താത്പര്യമുണ്ടെന്നും ജോണി നെല്ലൂർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.