മദ്യം–മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം ശക്‌തമാക്കാൻ തീരുമാനം
Sunday, July 24, 2016 12:24 PM IST
കോട്ടയം: മദ്യം–മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം ജില്ലയിൽ ശക്‌തമാക്കും. അതിനായി എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുരേഷ് റിച്ചാർഡ് അറിയിച്ചു. കളക്ടറേറ്റിൽ നടന്ന ലഹരി വിരുദ്ധ പ്രവർത്തകരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മദ്യം–മയക്കുമരുന്ന് വില്പനയെ സംബന്ധിച്ച് വിവരം നൽകാം. വിവരം നൽകുന്ന വ്യക്‌തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വർധിച്ചുവരുന്ന മദ്യം– മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, സന്നദ്ധ സംഘടന, റെസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നിരന്തര ബോധവത്കരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പി.എച്ച് യൂസഫ്, ഡോ. എം.സി സിറിയക്ക്, ഡോ. ജോസ് മാത്യു, എം.പി സലിം, എം.ആർ രവീന്ദ്രൻ, ഡിജോ ദാസ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.