വേദനയിൽ ആശ്വാസം പകരാനാകണം: ഡോ. ക്രിസ്തുദാസ്
വേദനയിൽ ആശ്വാസം പകരാനാകണം: ഡോ. ക്രിസ്തുദാസ്
Thursday, July 21, 2016 11:48 AM IST
ഭരണങ്ങാനം: കരുണയുടെ വർഷത്തിൽ സഹോദരങ്ങളുടെ വേദനയിൽ ആശ്വാസം പകരുന്ന ഉപകരണങ്ങളായി മാറണമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്നലെ തീർഥാടനദേവാലയത്തിൽ വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കുരിശുവഹിക്കുന്നവരുടെ ഭാരം ലഘൂകരിക്കുമ്പോൾ ദൈവം നമ്മുടെ സഹനങ്ങൾക്കും ആശ്വാസം നൽകും. സഹനം ഏറ്റെടുത്ത് ദൈവത്തിന്റെ കൈപിടിച്ചാൽ യഥാർഥ സത്യം അനുഭവിച്ചറിയാം. അതോടൊപ്പം മറ്റുള്ളവരുടെ കുരിശിന്റെ ഭാരം ലഘൂകരിക്കുകയും ചെയ്യാം.

എന്താണ് സത്യമെന്നു നാം പലപ്പോഴും ചോദിക്കാറുണ്ട്. സുവിശേഷത്തിൽ അതിന് ഉത്തരം കണ്ടെത്താമെങ്കിലും ജീവിതത്തി ലെ നമ്മുടെ അനുഭവങ്ങൾ പ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു. സഹനങ്ങളെ മാറ്റിനിറുത്താൻ മനുഷ്യർക്കാവില്ല. അതിനുള്ള മാതൃകയാണ് അൽഫോൻസാമ്മ. സഹനങ്ങളെ സന്തോഷത്തോടെ സ്നേഹിക്കുകയും അതുവഴി ദൈവസ്നേഹത്തിൽ നിലനിൽക്കുക യും ചെയ്തു. നമ്മുടെ ജീവി തത്തിലെ വേദനകളിലും സഹന ങ്ങളിലും ദൈവത്തിന്റെ പദ്ധതി മനസിലാക്കുന്നവർ ദൈവത്തോടു അടുത്തുനിൽക്കുന്നു. അൽഫോൻസാമ്മ ഓരോ വേദനയും മറ്റുള്ളവർക്ക് ആശ്വാസമരുളുന്ന ഉപകരണമാകാൻ ആഗ്രഹിച്ചു. സഹന ത്തിന്റെ ആഴം ദൈവസ്നേഹത്തിന്റെ ആഴമായി അൽഫാൻസാമ്മ മനസിലാക്കി. അതാണവരെ വിശുദ്ധീകരിച്ചതെന്നും ബിഷപ് കൂട്ടിച്ചേർത്തു.


ബിഷപായി സ്‌ഥാനമേറ്റശേഷം ആദ്യമായാണ് ഡോ. ക്രിസ്തുദാസ് അൽഫോൻസാമ്മയുടെ കബറിടത്തുങ്കലെത്തുന്നത്. അൽഫോൻസാമ്മ വഴി ലഭിച്ചുകൊണ്ടിരിക്കുന്ന അനേകം അത്ഭുതങ്ങളിൽ തനിക്കുള്ള കൃതജ്ഞത അദ്ദേഹം രേഖപ്പെടുത്തി. ഫാ. മാത്യു വട്ടമാക്കൽ, ഫാ. ജോർജ് കളീക്കൽ എന്നിവർ വിശുദ്ധ കുർബാന യിൽ സഹകാർമികത്വം വഹിച്ചു.

ഇന്നു രാവിലെ 11നു താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനി വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ഫാ. സെബാസ്റ്റ്യൻ മാമ്പള്ളിക്കുന്നേൽ എന്നിവർ സഹകാർമികരായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.