സർക്കാർ സർവീസിൽ നിന്ന് 7823 പേർ വിരമിച്ചു: മുഖ്യമന്ത്രി
സർക്കാർ സർവീസിൽ നിന്ന് 7823 പേർ വിരമിച്ചു: മുഖ്യമന്ത്രി
Tuesday, June 28, 2016 12:59 PM IST
തിരുവനന്തപുരം: ഇക്കൊല്ലം മേയ് 31–നു 7823 പേർ സർക്കാർ സർവീസിൽ നിന്നു വിരമിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യത്തിനു മറുപടിയായാണു മുഖ്യമന്ത്രി നിയമസഭയെ ഇക്കാര്യം അറിയിച്ചത്.

ജൂൺ ഒന്നു മുതൽ 10 വരെ 1198 ഒഴുവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം അനുവദിച്ച 29,930 പേർക്കു സഹായം ലഭിക്കാൻ ഉണ്ടെന്നു സി. കൃഷ്ണനെ മുഖ്യമന്ത്രി അറിയിച്ചു.


36.4 കോടി രൂപയാണ് ഇതുപ്രകാരം വിതരണം ചെയ്യാനുള്ളത്. വിവിധ എംബസികളിൽ നിന്നു ശേഖരിച്ച വിവരം അനുസരിച്ചു 1818 ലേറെ ഇന്ത്യാക്കാർ വിദേശ ജയിലുകളിൽ കഴിയുന്നുണ്ടെന്നു ടി.വി. ഇബ്രാഹിമിനെ മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.