സ്വാശ്രയ മാനേജ്മെന്റുകൾ നിലപാട് തിരുത്തണം: എസ്എഫ്ഐ
Monday, June 27, 2016 3:08 PM IST
കണ്ണൂർ: സംസ്‌ഥാനത്തെ എൻജിനിറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ടു കൈക്കൊള്ളുന്ന നിലപാടു സ്വാശ്രയ മാനേജ്മെന്റുകൾ തിരുത്തണമെന്ന് എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി എം. വിജിൻ. സ്വാശ്രയ എൻജിനിയറിംഗ് പ്രവേശനത്തിൽ ഒഴിവുവരുന്ന സീറ്റുകളിൽ പ്ലസ്ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ പ്രവേശനം നടത്താൻ അനുവദിക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. പ്രവേശന പരീക്ഷയുടെ മെറിറ്റിന്റെ അടിസ്‌ഥാനത്തിൽ മാത്രമായിരിക്കണം പ്രവേശനം.


പ്രവേശന പരീക്ഷയിൽ പത്തു മാർക്ക് പോലും കിട്ടാത്തവർക്ക് എൻജിനിയറിംഗിനു പ്രവേശനം നൽകുന്നതിലൂടെ മെറിറ്റ് അട്ടിമറിക്കപ്പെടും. കേരള സാങ്കേതിക സർവകലാശാലയുടെ കഴിഞ്ഞ വർഷത്തെ ഫലം പരിശോധിച്ചാൽ പത്തു ശതമാനം പോലും വിജയം നേടാനാകാത്ത 27 കോളജുകളും 15 ശതമാനം പോലുമില്ലാത്ത 27 കോളജുകളും 50 ശതമാനത്തിൽ താഴെ വിജയം നേടിയ 100ലധികം കോളജുകളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.