ശബരിപാത: സമരം 1200 ദിവസം പിന്നിട്ടു
ശബരിപാത: സമരം 1200 ദിവസം പിന്നിട്ടു
Friday, June 24, 2016 2:03 PM IST
കീഴമ്പാറ: ശബരി റെയിൽപ്പാതയുടെ പുതിയ അലൈൻമെന്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കീഴമ്പാറ ദീപ്തി ആക്ഷൻ കൗൺസിൽ നടത്തിവരുന്ന സായാഹ്ന റിലേ സത്യഗ്രഹസമരം 1200 ദിവസം പിന്നിട്ടു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം സിപിഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി മെംബർ സി.ബി. ഹരിഹരൻനായർ ഉദ്ഘാടനം ചെയ്തു. പ്രസാദ് കൊണ്ടൂപ്പറമ്പിൽ, സി.ആർ. രാധാകൃഷ്ണൻനായർ, ടോമി തെങ്ങുംപള്ളിൽ, വി.എൽ. തങ്കച്ചൻ, സി.ബി. ശൈലജ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.