നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റ് നേരത്തെ തുടങ്ങി ഗവർണർ
നയപ്രഖ്യാപന പ്രസംഗം  ഒരു മിനിറ്റ് നേരത്തെ തുടങ്ങി ഗവർണർ
Friday, June 24, 2016 1:58 PM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം നിശ്ചയിച്ചതിലും ഒരു മിനിറ്റു നേരത്തെ തുടങ്ങി, ഗവർണർ ജസ്റ്റീസ് പി. സദാശിവം. നിയമസഭയിൽ രാവിലെ ഒൻപതിനു തുടങ്ങേണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ പി. സദാശിവം ഇത്തവണ 8.59ന് ആരംഭിച്ചിരുന്നു.

ഇക്കുറി രണ്ടു മണിക്കൂർ 23 മിനിറ്റാണു ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. കഴിഞ്ഞ നയപ്രഖ്യാപനം നടത്തിയ പി. സദാശിവമാണ് ഏറ്റവും അധികം സമയം നയപ്രഖ്യാപന പ്രസംഗം നടത്തി റിക്കാർഡ് സൃഷ്‌ടിച്ചത്.


കഴിഞ്ഞ യുഡിഎഫ് സർക്കാരിനു വേണ്ടി നയപ്രഖ്യാപനം നടത്തിയ അദ്ദേഹം രണ്ടു മണിക്കൂർ 34 മിനിറ്റു സമയമെടുത്താണു ചരിത്രത്തിൽ ഇടം നേടിയത്. ഈ വർഷം രണ്ടു വ്യത്യസ്ത മന്ത്രിസഭകൾക്കായി അദ്ദേഹം നയപ്രഖ്യാപനം നടത്തി. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ച 28നു തുടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.