സ്മാർട്ട് സിറ്റി മൂന്ന് വർഷത്തിനകം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി
സ്മാർട്ട് സിറ്റി മൂന്ന് വർഷത്തിനകം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി
Thursday, June 23, 2016 5:25 AM IST
തിരുവനന്തപുരം: സ്മാർട്ട് സിറ്റി മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട്ട് സിറ്റി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.<യൃ><യൃ>മൂന്നു വർഷ സമയപരിധിക്കുള്ളിൽ നിർമാണ ജോലികൾ തീർപ്പാക്കാനാണ് കൂടിക്കാഴ്ചയിൽ ധാരണയായത്. 2020–നപ്പുറം ഒരുകാരണവശാലും പോകില്ല. ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന രീതിയിലാകും സ്മാർട്ട്സിറ്റി വികസനം ആസൂത്രണം ചെയ്യുക. സ്മാർട്ട് സിറ്റിയുമായുള്ള കരാർ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമിക്കേണ്ടത്. ഇതിൽ 67 ലക്ഷം ചതുരശ്ര അടി ഐടി കാര്യങ്ങൾക്കും 21 ലക്ഷം ചതുരശ്ര അടി ഐടി ഇതര കാര്യങ്ങൾക്കും വേണ്ടിയാകും. നിലവിൽ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിർമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.<യൃ><യൃ>55.5 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിർമാണം 2020ന് മുമ്പ് പൂർത്തിയാക്കും. ഇത് പൂർണ്ണമായും ഐടി മേഖലയ്ക്കു വേണ്ടി ആയിരിക്കും. ഇതിനുപുറമേ വരുന്ന നിർമാണം ഐടി മേഖലയിലെ ജീവനക്കാർക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായിരിക്കും. അടുത്ത സ്മാർട്ട് സിറ്റി ബോർഡ് യോഗം ഓഗസ്റ്റ് ആറിന് കൊച്ചിയിൽ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.