പിണറായിയുടെ പ്രസ്താവന അടുപ്പം കൂട്ടി: ജയരാജൻ
പിണറായിയുടെ പ്രസ്താവന അടുപ്പം കൂട്ടി: ജയരാജൻ
Monday, May 30, 2016 3:19 PM IST
കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന തമിഴ്നാടും കേരളവും തമ്മിലുള്ള അടുപ്പം കൂട്ടിയെന്ന് മന്ത്രി ഇ.പി.ജയരാജൻ.

തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ എന്നതായിരുന്നു നിയമസഭ അംഗീകരിച്ച പ്രമേയത്തിന്റെ കാതൽ. പ്രമേയം അംഗീകരിച്ച് അലമാരയിൽ വച്ചുപൂട്ടുകയായിരുന്നു യുഡിഎഫ് സർക്കാർ. ഇതു നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ശ്രമിച്ചതും അതു തന്നെ. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ തമ്മിലുള്ള അടുപ്പം ഇതുമൂലം വളരെ വർധിച്ചു. പ്രശ്നം സങ്കീർണമാക്കി സംഘർഷം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. പരസ്പരമുള്ള വിശ്വാസം വളർത്തുകയാണു വേണ്ടത്. കേരളത്തിലെ ജനതാത്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ മുല്ലപ്പെരിയാർ പ്രശ്നവും പരിഹരിക്കാൻ ശ്രമിക്കും– അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.