ജിഷയുടെ അമ്മയ്ക്കു ജയറാം ധനസഹായം കൈമാറി
ജിഷയുടെ അമ്മയ്ക്കു ജയറാം ധനസഹായം കൈമാറി
Monday, May 30, 2016 2:44 PM IST
പെരുമ്പാവൂർ: ആടുപുലിയാട്ടം എന്ന ചിത്രത്തിനു ലഭിച്ച ലാഭവിഹിതത്തിന്റെ പങ്ക് ജിഷയുടെ മാതാവിനു നൽകാനായി നടൻ ജയറാം പെരുമ്പാവൂരിലെത്തി.

ചിത്രത്തിന്റെ നിർമാതാക്കളായ നൗഷാദ് ആലത്തൂർ, ആസീഫ് ഹനീഫ, സംവിധായകൻ കണ്ണൻ താമരക്കുളം എന്നിവർക്കൊപ്പമാണു ജയാറാം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിയത്.

നേരത്തെയും ജയറാം താലൂക്കാശുപത്രിയിൽ രാജേശ്വരിയെ കാണാനെത്തിയിരുന്നു. ഇനിയും അമ്മയെ കാണാൻ എത്തുമെന്ന് അറിയിച്ചാണ് അന്ന് അദ്ദേഹം മടങ്ങിയത്. കൂടാതെ പെരുമ്പാവൂരിലെ നിർധനരെ സഹായിക്കാൻ ചാരിറ്റി സംഘടനയ്ക്കു രൂപം നൽകുമെന്നും ജയറാം പറഞ്ഞു. സംഘടന രൂപീകരണം സംബന്ധിച്ച് ഇവിടെയും വിദേശത്തുമുള്ള സുഹൃത്തുക്കളുമായി ചർച്ചയിലാണ്. വീടില്ലാത്തവരും ദുരിതമനുഭവിക്കുന്നവരുമായി നിരവധിയാളുകൾ


ഇവിടെയുണ്ട്. ഈ മാസംതന്നെ സംഘടനയ്ക്കു രൂപം നൽകാൻ കഴിയുമെന്ന വിശ്വാസത്തിലാണെന്നു ജയറാം പറഞ്ഞു.എന്റെ മകളെ കൊന്നവരെ പിടികൂടുമോയെന്ന രാജേശ്വരിയുടെ ചോദ്യത്തിന് അമ്മയ്ക്കു വേണ്ടി ആയിരങ്ങൾ ഇപ്പോഴും തെരുവിലുണ്ടെന്നായിരുന്നു ജയറാമിന്റെ മറുപടി. രണ്ടു ലക്ഷം രൂപയുടെ ചെക്കാണ് ജയറാം രാജേശ്വരിക്ക് കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.