രാജഗിരിയിൽ ബിരുദദാന ചടങ്ങ് നടത്തി
Monday, May 30, 2016 2:44 PM IST
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ വാർഷിക ബിരുദദാന ചടങ്ങ്(സമാവർത്തനം 2016) നടത്തി. അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി മുഖ്യാതിഥിയായി. വിദ്യാർഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണംചെയ്തു. വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിൽ രാജഗിരിയുടെ പങ്ക് എടുത്തുപറയത്തക്കതാണെന്ന് അദ്ദേഹം പറഞ്ഞു.

സിഎംഐ പ്രൊവിൻഷ്യൽ റവ.ഡോ.ക്ലീറ്റസ് പ്ലാക്കൽ അധ്യക്ഷത വഹിച്ചു. രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോസ് അലക്സ്, പ്രിൻസിപ്പൽ ഡോ.ബിനോയ്, ഡോ.മേരി വീനസ് എന്നിവർ പ്രസംഗിച്ചു. പഠനകാലയളവിൽ മികവു തെളിയിച്ചവർക്കുള്ള എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.