മുല്ലപ്പെരിയാർ: സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.സി. തോമസ്
മുല്ലപ്പെരിയാർ: സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.സി. തോമസ്
Monday, May 30, 2016 2:44 PM IST
കോട്ടയം: മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ വീണ്ടും ആശങ്കയുണ്ടായ സാഹചര്യത്തിൽ തന്റെ പാർട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്.

ലോക ഡാം സുരക്ഷാ വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിച്ചു നിർണയിക്കണമെന്നും ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക.

ഇതുസംബന്ധിച്ച് അഭിഭാഷകനായ റസൽ ജോയി നൽകിയിട്ടുള്ള കേസിൽ കക്ഷിചേർന്നാൽ മതിയാകും കേരള സർക്കാരും ആ രീതിയിൽ ചിന്തിക്കുത് ഉചിതമായിരിക്കും തമിഴ്നാടുമായി ചർച്ച നടത്താൻ ശ്രമിക്കാമെങ്കിലും ആദ്യം തന്നെ തമിഴ്നാടിന്റെ വാദം ശരിവയ്ക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.