സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Monday, May 30, 2016 2:37 PM IST
തിരുവനന്തപുരം: സംസ്‌ഥാനതല സ്കൂൾ പ്രവേശനോത്സവം നാളെ തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥൻ അധ്യക്ഷനായിരിക്കും. വൈദ്യുതി മന്ത്രി കടകംപളളി സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തദേശ സ്വയംഭരണ സ്‌ഥാപന ഭരണ സമിതിയംഗങ്ങൾ, വകുപ്പുദ്യോഗസ്‌ഥർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

പ്രവേശനോത്സവം മുഴുവൻ പ്രൈമറി/എയിഡഡ് വിദ്യാലയങ്ങളിലും പഞ്ചായത്ത് – ബ്ലോക്ക്– ജില്ലാതലങ്ങളിലും സംഘടിപ്പിക്കും. മുതിർന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്നു ഒന്നാം ക്ലാസിലെ കുരുന്നുകളെ മധുരം നല്കിയും പാട്ടുപാടിയും ബലൂൺ നല്കിയും അക്ഷര കിരീടം അണിയിച്ചും വരവേൽക്കും. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്കു സൗജന്യ യൂണിഫോം, സൗജന്യ പാംപുസ്തകം, സ്കൂളുകൾക്കുളള മെയിന്റനൻസ് ഗ്രാൻഡ്, സ്കൂൾ ഗ്രാൻഡ്, നവാഗതർക്കുളള പ്രവേശന കിറ്റ് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.