ഡെപ്യൂട്ടി മേയർക്കെതിരേ എൽഡിഎഫ് അവിശ്വാസ നോട്ടീസ്
Monday, May 30, 2016 2:37 PM IST
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർക്കെതിരേ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നൽകി. ഇന്നലെ ഉച്ചകഴിഞ്ഞു വരണാധികാരിയായ ജില്ലാ കളക്ടർ പി. ബാലകിരണിനാണു കൗൺസിലർമാരായ എൻ. ബാലകൃഷ്ണൻ, തൈക്കണ്ടി മുരളീധരൻ എന്നിവർ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നോട്ടീസ് നൽകിയത്.

മേയർ ഇ.പി. ലത ഒഴികെയുള്ള 25 ഇടത് കൗൺസിലർമാർ നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ചാൽ 15 ദിവസത്തിനകം കൗൺസിൽ വിളിച്ചുചേർത്തു വോട്ടെടുപ്പ് നടത്തണമെന്നാണു ചട്ടം. ഡപ്യൂട്ടി മേയർ മുസ്ലിം ലീഗിലെ സി. സമീറിനെതിരേ അവിശ്വാസം കൊണ്ടുവരാൻ ഇടതുമുന്നണി തീരുമാനിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.