ഹരിതം
ഹരിതം
Sunday, May 29, 2016 12:27 PM IST
<ആ>കന്നുകാലികൾക്കു ഭീഷണിയായി കുളമ്പുരോഗത്തിനൊപ്പം കുരലടപ്പനും അനാപ്ലാസ്മയും

<ആ>ഡോ. സാബിൻ ജോർജ് അസിസ്റ്റന്റ് പ്രഫസർ വെറ്ററിനറി കോളജ് മണ്ണുത്തി, തൃശൂർ

കുളമ്പുരോഗം സാധാരണയായി കന്നുകാ ലികളിൽ മരണകാരണമാകുന്നില്ല. എന്നാൽ കിടാക്കളിൽ ഹൃദയപേശികളെ ബാധിക്കുന്ന തിനാൽ അവ പെട്ടെന്നു ചത്തുപോകും. കുളമ്പുരോഗബാധയുള്ള പശുക്കളിൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ പാർശ്വ അണുബാധയായി വരുന്ന കുരലടപ്പനാണ് മരണകാരണമാകുന്നത് എന്നു കണക്കാക്കപ്പെടുന്നു. ഒപ്പം അനാപ്ലാസ്മാ രോഗവും ചില സ്‌ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

പാസ്ചുറില്ല’ എന്ന ബാക്ടീരിയയാണ് കുരലട പ്പനു കാരണം. പശുക്കളിലും, എരുമകളിലും മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആരോഗ്യമുള്ള പശുക്കളുടെ ശ്വാസനാളത്തിൽ ഈ രോഗാണുക്കൾ ഉണ്ടായിരിക്കും. സാധാരണഗതിയിൽ നിരുപദ്രവകാരികളായി കഴിയുന്ന ഇവർ, പശുക്കൾക്ക് സമ്മർദമുണ്ടായി രോഗപ്രതിരോധ ശേഷി കുറയുന്ന സമയത്ത് രോഗകാരികളായി മാറുന്നു. പോഷകാഹാരക്കുറവ്, ഉയർന്ന അന്തരീക്ഷ ഊഷ്മാവും ആർദ്രതയും, ദീർഘയാത്ര, മറ്റു രോഗങ്ങൾ എന്നിവ ഇത്തരം സമ്മർദാവസ്‌ഥകൾക്ക് ഉദാഹരണങ്ങളാണ്. ആരോഗ്യവും, ശാരീരികശേഷിയും കുറഞ്ഞ പശുക്കളെയാണ് കൂടുതലായും ഈ രോഗം ബാധിക്കുക.

അണുബാധയുള്ള തീറ്റ, വെള്ളം, വായു എന്നിവ വഴിയാണ് രോഗം പകരുന്നത്. അടുത്തടുത്ത് വസിക്കുന്ന മൃഗങ്ങളിൽ ചുമ, തുമ്മൽ മുതലായവ വഴി പെട്ടെന്നു പകരുന്നു. നനവും ഊഷ്മാവും കൂടുതലായുള്ള സാഹചര്യത്തിൽ ഇവ പെട്ടെന്നു പെരുകുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് 2–5 ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. ശ്വാസകോശത്തെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.

തീവ്രരൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീർഘകാലം നീണ്ടു നിൽക്കുന്ന തരത്തിലോ ഈ രോഗം കാണപ്പെടാം. രോഗബാധയുടെ തീവ്രതയനുസരിച്ചായിരിക്കും ലക്ഷണങ്ങൾ. പനി, ശ്വാസോച്ഛ്വാസത്തിന്റെ നിരക്കിലും നെഞ്ചിടിപ്പിലുള്ള വർധന, തീറ്റയെടുക്കാ തിരിക്കൽ, മൂക്കിലും വായിൽ നിന്നും നീരൊലിപ്പ്,

പാലുത്പാദനത്തിലെ കുറവ്, ശ്ലേഷ്മസ്ത രങ്ങളിലെ നീലനിറം, വയറുവേദനയുടെ ലക്ഷണങ്ങൾ, വയറിളക്കം, രക്‌താതിസാരം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം. തൊണ്ട, നെഞ്ചിന്റെ അടിഭാഗം, താടി എന്നിവിടങ്ങളിൽ നീർവീക്കം പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ ലക്ഷ ണങ്ങൾ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കു ള്ളിൽ പശു ചത്തുവീഴും. വായിൽനിന്ന് ഉമിനീരൊ ലിക്കൽ, ശ്വാസതടസം, മൂക്കിൽനിന്ന് രക്‌തം കലർന്ന സ്രവം തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചേക്കാം.

രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞും രക്‌ത പരിശോധനയിലൂടെയുമാണ് രോഗനിർ ണയം നടത്തുക. രോഗാരംഭത്തിൽ തന്നെ ആന്റിബയോട്ടിക്കുകളും അനുബന്ധ ചികിത്സകളും നൽകുകയാണെങ്കിൽ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് പെട്ടെന്നുതന്നെ മരണം സംഭവിക്കുന്നത് കർഷകരെ വിഷമത്തിലാക്കുന്നു.

അസുഖമുള്ളവയെ മാറ്റി പാർപ്പിക്കുക, രോഗലക്ഷണമുള്ളവയെ ചികിത്സിക്കുക, കൃത്യസമയത്ത് പ്രതിരോധ കുത്തിവെയ്പ് നൽകുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ. ആറുമാസം പ്രായമാകുമ്പോൾ ആദ്യത്തെ കുത്തിവെയ്പ് നൽകണം. രോഗമുണ്ടാകാറുള്ള സ്‌ഥലങ്ങളിൽ എല്ലാ വർഷവും ആവർത്തന കുത്തിവെയ്പ് നൽകണം.

മഴക്കാലത്ത് രോഗബാധ കൂടുതലായി കണപ്പെടുന്നതു കൊണ്ട് പ്രതിരോധ കുത്തിവെയ്പ് മഴക്കാലത്തിനു മുമ്പായാണ് എടുക്കേണ്ടത്. രോഗംബാധിച്ച മൃഗങ്ങളുടെ ചാണകം, ഉമിനീർ, തീറ്റ എന്നിവയുമായി മറ്റുള്ള മൃഗങ്ങൾക്ക് ബന്ധമുണ്ടാവാതെ സൂക്ഷിക്കണം. ചത്ത മൃഗ ങ്ങളെ ശരിയായ വിധം മറവു ചെയ്യണം.

പ്രതികൂല കാലാവസ്‌ഥയും, സമ്മർദാവ സ്‌ഥയും തരണം ചെയ്യാൻ സഹായിക്കു ന്നവിധമുള്ള പരിപാലനം ഉറപ്പാക്കണം. പോഷകാഹാരം ഉറപ്പാക്കുക, നനവുള്ള അന്തരീക്ഷം ഒഴിവാക്കുക, പശുക്കളെ കൂട്ടമായി പാർപ്പിക്കുമ്പോൾ ആവശ്യത്തിന് സ്‌ഥല സൗകര്യം നൽകുക എന്നിവയും പ്രധാനമാണ്.


ഉഷ്ണ, മിതോഷ്ണ കാലാവ സ്‌ഥയുള്ള രാജ്യങ്ങളിലെ കന്നുകാലികളിൽ കണ്ടുവരുന്ന രോഗമാണ് ‘അനാപ്ലാസ്മോസിസ്’. കന്നുകാലി കളുടെ രക്‌തത്തിൽ ചുവന്ന കോശങ്ങളെ ബാധിക്കുന്ന ‘അനാപ്ലാസ്മ’ എന്ന പരാദമാണ് രോഗകാരണം. ബാഹ്യപരാദങ്ങളായ പട്ടുണ്ണിയാണ് രോഗം പകരാൻ സഹായിക്കുന്ന ത്.

തീവ്രലക്ഷണങ്ങളോടുകൂടിയ രോഗബാ ധകൾ കുറവാണെങ്കിലും ലക്ഷണങ്ങളില്ലാതെ രോഗവാഹകരായി നിൽക്കുന്ന പശുക്കളിൽ രോഗങ്ങളും മറ്റും വരുമ്പോൾ രോഗപ്രതിരോധ ശേഷി കുറയുന്ന അവസരത്തിൽ രോഗബാധ യുണ്ടാകാം. വിളർച്ച, പനി, ശരീരഭാരം കുറയൽ, ശ്വാസതടസം, നടക്കുമ്പോൾ ബാലൻസ് തെറ്റുക, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം.

രോഗപ്രതിരോധ കുത്തിവെയ്പ് നമ്മുടെ നാട്ടിൽ ലഭ്യമല്ല. വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം രോഗനിർണയം നടത്തി ആവശ്യമെങ്കിൽ രോഗചികിത്സ നടത്തുക. പട്ടുണ്ണിപോലെയുള്ള ബാഹ്യപരാദ നിയന്ത്രണം പ്രധാനം.

വൈറസ് രോഗമായ കുളമ്പുരോ ഗത്തിനൊപ്പം വരുന്ന ഇത്തരം അണുബാധകൾ കന്നുകാലി കളുടെ ജീവനെടുത്തേക്കാം. കുളമ്പുരോഗത്തിന് നേരിട്ട് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കാനും, ഇത്തരം പാർശ്വ അണുബാധ ഒഴിവാക്കാനുള്ള മരുന്നുകളും, പരിശീലന മുറകളും നൽകേണ്ടത് അത്യാവശ്യമാണ്.

ഇമെയിൽ: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> റൃമെയശിഹുാ*്യമവീീ.രീാ, മെയശിഴലീൃ*ഴാമശഹ.രീാ
ഫോൺ: 9446203839



<ആ>എരുമയെങ്കിലും കാഴ്ചയിലൊരു കുട്ടിയാന; തൂക്കം 800 കിലോ

<ആ>റെജി ജോസഫ്


എണ്ണൂറു കിലോ വരെ തൂക്കം. കാഴ്ചയിൽ ചെറിയൊരു ആനയുടെ ചന്തം. പൊതുവെ ശാന്തപ്രകൃതം. ഹരിയാനയിലെ തദ്ദേശിയ ഇനമായ മുറ എരുമകളുടെ നിൽപും നടത്തവും കേമം തന്നെ. വലിപ്പത്തിലും തൂക്കത്തിലും പാൽ ഉത്പാദനത്തിലും മുന്നിലാണ് മുറ ഇനം എരുമകൾ.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ30യൗളളമഹീലെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കടും കറുപ്പ് നിറവും, വളഞ്ഞ കൊമ്പുകളുമാണ് കാഴ്ചയിൽ ഇവ യുടെ പ്രത്യേകത. വളരെ ചുരുണ്ട ഈ കൊമ്പുകൾ ചിലപ്പോൾ വിരൽപോലും കടക്കാൻ കഴിയാ ത്തവിധം ചുരുളായിരിക്കും. വാലിന്റെ അറ്റത്ത് വെളുപ്പുനിറവും ഈ ഇനത്തിന്റെ ഒരു സ്വഭാവമാണ്.

ഹരിയാനയിലെ റോത്തക്, ജിൻഡ്, ഹിസാർ, ഫത്തേഹാബാദ്, ഗുർഗാവോൺ ജില്ലകളിൽ മാത്രം കാണപ്പെടുന്ന ഇനമാണിത്. ദിവസം 20 ലിറ്ററിനുമേൽ പാലുത്പാദിപ്പി ക്കാൻ കഴിയും. മാർക്കറ്റിൽ രണ്ടു ലക്ഷം വരെ രൂപ വിലയുള്ള എരുമ ഇനമാണിത്. മോഹവില ഇതിനും മുകളിലായിരിക്കും.

മുറ എരുമകളുടെ ഒരു പ്രധാന പ്രശ്നം പ്രത്യുത്പാദന ക്ഷമതയാ ണ്. കടുത്ത ചൂടുള്ള പ്രദേശങ്ങളിൽ കഴിയുന്ന മുറ എരുമകൾക്ക് കേരളത്തിലേതു പോലുള്ള കാലാവസ്‌ഥയിൽ മിക്കവാറും മദില ക്ഷണങ്ങൾ കാണാറില്ല. അതിനാൽ ത്തന്നെ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പഞ്ചാബിലും ഡൽഹിയിലും ഈ ഇനങ്ങളെ വളർത്തുന്നവരുണ്ട്. മുറ എരുമകൾക്ക് കൂടുതൽ വെള്ളം ആവശ്യമാണ്. ദിവസം 100 ലിറ്റർ വരെ വെള്ളം അകത്താക്കും.

ഈ പ്രശ്നങ്ങളുണ്ടെങ്കിലും ഇന്ത്യയിലെല്ലായിടത്തും മുറ എരുമകൾക്ക് നല്ല സ്വീകാര്യതയുണ്ട്. ഹരിയാനയിലും ഡൽഹിയിലുമാണ് ഈ ജനുസിന്റെ ആവിർഭാവം. വളർച്ചയിൽ മുറ ഇനത്തെ വെല്ലാൻ മറ്റൊരു ഇനവുമില്ല. പൂർണ വളർച്ചയെത്തിയാൽ 850 കിലോ വരെയാണ് തൂക്കം. മുറ എരുമകളുടെ സാധ്യത കണ്ടറിഞ്ഞ് ഇറ്റലി, ബൾഗേറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ ഇവയുടെ സങ്കര ഇനങ്ങളെ ഉത്പാദിപ്പിച്ച് പാൽ ഉത്പാദനത്തിൽ ആ രാജ്യങ്ങൾ വൻ നേട്ടമുണ്ടാക്കിവരുന്നു.

ബ്രസീലിൽ പാലിനും ഇറച്ചിക്കുമായി ഇവയുടെ ഇനത്തെ സംരക്ഷിച്ചുവരുന്നു. കേരളത്തിൽ കാലടി കീർത്തി അഗ്രോ മിൽസ് ഉടമ ജോൺസന്റെ ഗോശാലയിൽ മുറ ഇനം എരുമകളുമുണ്ട്. കോട്ടയത്ത് നടന്ന കപില പശുപ്രദർശനത്തിലെ ആകർഷണതാരമായിരുന്നു മുറ.
ഫോൺ ജിബിൻ–9447091779, 04842460380
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.