കത്ത്: പഠിച്ചിട്ടു പറയാമെന്നു വി.എസ്
കത്ത്: പഠിച്ചിട്ടു  പറയാമെന്നു വി.എസ്
Saturday, May 28, 2016 11:52 AM IST
ആലുവ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പദവികൾ ആവശ്യപ്പെട്ടു കത്തു നൽകിയതു സംബന്ധിച്ചു വി.എസ്. അച്യുതാനന്ദനു മൗനം. ഇന്നലെ രാവിലെ മകൻ അരുൺകുമാറിനൊപ്പം ആലുവ ഗസ്റ്റ് ഹൗസിലെത്തിയ വി.എസിനോടു ഇതേക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും പ്രതികരിക്കാൻ ഇരുവരും തയാറായില്ല. കത്തിനെ സംബന്ധിച്ചു ചോദിച്ചപ്പോൾ, ആരാണ് പറഞ്ഞതെന്നായിരുന്നു വി.എസിന്റെ മറുചോദ്യം. പാർട്ടി ജനറൽ സെക്രട്ടറി യെച്ചൂരിയാണെന്ന് അറിയിച്ചപ്പോൾ, അതേക്കുറിച്ചു പഠിച്ചശേഷം മറുപടി തരാമെന്നു പറഞ്ഞു വി.എസ് ഒഴിഞ്ഞു മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.