ജിഷവധം നടന്നിട്ട് ഒരു മാസം; പോലീസ് ഇരുട്ടിൽത്തന്നെ
ജിഷവധം നടന്നിട്ട് ഒരു മാസം; പോലീസ് ഇരുട്ടിൽത്തന്നെ
Saturday, May 28, 2016 11:38 AM IST
കൊച്ചി: കേരളത്തെയും രാജ്യത്തെയും നടുക്കിയ ജിഷവധം നടന്നിട്ട് ഇന്നലെ ഒരു മാസം പൂർത്തിയായി. പോലീസിനു പ്രതികളെക്കുറിച്ച് അവ്യക്‌തമായ ചില സൂചനക ളും ഊഹങ്ങളുമല്ലാതെ മറ്റൊന്നും കിട്ടിയില്ല. തെളിവുകൾ ശേഖരിക്കുന്ന കാര്യത്തിൽ കേരള പോലീസിനെ ഇത്രയേറെ കുഴക്കിയ കൊലക്കേ സും അത്യപൂർവം.

ഭരണമാറ്റമുണ്ടായശേഷം ജിഷ കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ദക്ഷിണമേഖല എഡി ജിപി കെ.പത്മകുമാറിനു പകരം എഡിജിപി ബി.സന്ധ്യയെ കേസിന്റെ മുഖ്യചുമതല ഏൽപ്പിച്ചതാണ് ഒരു മാസം തികയുമ്പോഴുള്ള പ്ര ധാന മാറ്റം. തൊട്ടുപിന്നാലെ ബി. സന്ധ്യ തന്റെ സംഘത്തിൽ കൂടുത ൽ പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി. നേരത്തെയുണ്ടായിരുന്ന സംഘത്തിലെ എറണാകുളം റൂറൽ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂർ ഡിവൈഎസ്പി അനിൽകുമാർ, സിഐ മുഹമ്മദ് റിയാസ്, കുറുപ്പംപടി സിഐ കെ.എൻ. രാജേഷ് എന്നിവരെയും ഭരണം മാറിയപ്പോൾ നീക്കി. തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് എസ്പി പി.എൻ. ഉണ്ണിരാജ അന്വേഷണ സംഘത്തിന്റെ ചുമതല യിലുണ്ട്. കലാഭവൻ മണിയുടെ മരണം അ ന്വേഷിക്കുന്ന സംഘത്തിന്റെ ചുമതലയും ഇ ദ്ദേഹത്തിനാണ്.


കൊല്ലം റൂറൽ എസ് പി അജിത ബീഗം, എറണാകുളം ക്രൈംബ്രാ ഞ്ച് എസ്പി പി.കെ. മ ധു, ഡിവൈഎസ്പിമാരായ സോ ജൻ, കെ.എസ്. സുദർശനൻ, ശശിധരൻ, സിഐ ബൈജു പൗലോസ് എന്നിവരാണു പുതിയ അന്വേഷണ സംഘത്തിലുള്ള മറ്റുള്ളവർ. സംഘം ഇനിയും വിപുലമാക്കുമെന്നാ ണു സൂചന. പ്രതിയുടേതെന്നു കരുതുന്ന ചെരിപ്പാണ് ഇതുവരെ കി ട്ടിയ പ്രധാന തുമ്പ്. ഡിഎൻഎ പരി ശോധനകൾ നടക്കുന്നുണ്ടെങ്കിലും അതു കൊലയാളിയിലേക്കെത്താൻ സഹായിക്കുമെന്നു പോലീസിനു കാര്യമായ പ്രതീക്ഷയില്ല.

ജനങ്ങൾ ക്ഷമ പാലിക്കണമെ ന്നും അന്വേഷണം പൂർത്തിയാക്കാ ൻ സമയം ആവശ്യമാണെന്നും പു തിയ അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖലാ എ ഡിജിപി ബി. സന്ധ്യ കഴിഞ്ഞ ദിവ സം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.