കടൽക്കൊല കേസ് കേന്ദ്രനടപടി പ്രതിഷേധാർഹം: സുധീരൻ
Thursday, May 26, 2016 12:44 PM IST
തിരുവനന്തപുരം: കടൽക്കൊലക്കേസിലെ പ്രതിയെ ഇറ്റലിയിലേക്ക് തിരിച്ചയയ്ക്കുന്നതിന് അനുകൂല നിലപാട് സുപ്രീം കോടതിയിൽ സ്വീകരിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഇതുസംബന്ധിച്ചു നേരത്തേ നരേന്ദ്രമോദിക്കു നേരേ ഉയർന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ നിലപാട്. ഇന്ത്യയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനേക്കാൾ മോദി വിലകൽപ്പിക്കുന്നത് തന്റെ സ്വാർഥ താത്പര്യങ്ങൾക്കാണെന്ന് ഇതോടെ വ്യക്‌തമായിരിക്കുകയാണന്നു സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.