വിശുദ്ധ ചാവറയച്ചൻ വിശ്വപൗരൻ: ഡോ. ബാബു സെബാസ്റ്റ്യൻ
വിശുദ്ധ ചാവറയച്ചൻ വിശ്വപൗരൻ: ഡോ. ബാബു സെബാസ്റ്റ്യൻ
Thursday, May 26, 2016 12:39 PM IST
കൊച്ചി: പൊതുവിദ്യാഭ്യാസ ദർശനത്തിലൂടെ ശാസ്ത്ര, സാങ്കേതിക, മാനവിക, മേഖലകളടക്കം കേരളത്തിന്റെ സമഗ്ര വളർച്ചയ്ക്ക് നിസ്തൂലമായ പങ്ക് വഹിച്ച വിശുദ്ധ ചാ വറയച്ചൻ വിശ്വപൗരനാണെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ. കേരള നവോഥാന ത്തിന് വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല ചാവറ ചെയർ സംഘടിപ്പിച്ച സാമൂഹിക സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1846–ൽ കേരളം ജാതീയ അടിമ ത്തത്തിൽ ആയിരുന്ന സമയത്താ ണ് പൊതുവിദ്യാഭ്യാസം എന്ന ആ ശയം അദ്ദേഹം മുന്നോട്ടു കൊണ്ടുവരുന്നത്. സംസ്കൃത പാഠശാല ആരംഭിച്ചുകൊണ്ട് അതിൽ എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം നൽകുകയും വഴി മതേതരദർശനം നൽകാൻ ചാവറയച്ചനു സാധിച്ചു.

ചാവറ ചെയർ ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ബാലനായിരുന്നപ്പോഴാണ് ചാവറയച്ചൻ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം നടപ്പിലാക്കികൊണ്ട് വിവിധ മതസ്തരെ ഒരുമിച്ചിരുത്തി പൊതുവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതെന്ന് ആനന്ദബോസ് പറഞ്ഞു.


പ്രഫ. എം.കെ.സാനുവിനെ വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ പൊന്നാട അണിയിച്ച് ആദരിച്ചു. നവതി ആഘോഷിച്ച പ്രശസ്ത കവിയും ഹാസ്യനിരൂപകനുമായ ചെമ്മനം ചാക്കോയെ ചാവറ ചെയർ ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് പൊന്നാട അണിയിച്ച് ആദരിച്ചു. ചാവറ കാവ്യസന്ധ്യയും എസ്ഐഇടി നിർമിച്ച ചാവറ വിദ്യാഭ്യാസ പരിഷ്കർത്താവ് എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.


പ്രഫ.എം.കെ.സാനു, മഹാത്മാ ഗാന്ധി സർവകലാശാല ചാവറ ചെയർ കോ–ഓർഡിനേറ്റർ ഡോ. ജയ ജെയ്സ്, ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് സിഎംഐ, കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജ് അസി. പ്രഫ. ഡോ.ടി.വി. സുനിത, സിഎംസി വിമല പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ശുഭ മരിയ, സിസ്റ്റർ തെരേസ ആലഞ്ചേരി, അജി.കെ.ജോസ്, ഫാ. സിബിച്ചൻ കളരിക്കൽ , ഫാ. റോബി കണ്ണൻചിറ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.