സിഎ വിദ്യാർഥികൾക്കായി സെമിനാർ നടത്തി
സിഎ വിദ്യാർഥികൾക്കായി സെമിനാർ നടത്തി
Thursday, May 26, 2016 12:39 PM IST
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ) എറണാകുളം ശാഖയും സിഎ വിദ്യാർഥി അസോസിയേഷനും ചേർന്ന് സിഎ വിദ്യാർഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. എറണാകുളം ബിടിഎച്ച് ഹോട്ടലിൽ നടന്ന സെമിനാർ ദക്ഷിണേന്ത്യൻ കൗൺസിൽ സെക്രട്ടറി ജോമോൻ കെ.ജോർജ് ഉദ്ഘാടനം ചെയ്തു. കമ്പനി നിയമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോമോൻ കെ. ജോർജ്, പി.ടി.ജോയ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എറണാകുളം ശാഖ വിദ്യാർഥി അസോസിയേഷൻ ചെയർമാൻ രഞ്ജിത്ത് ആർ.വാര്യർ, സെക്രട്ടറി കെ.എ. അബിത തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.