പിണറായി ശനിയാഴ്ച ഡൽഹിയിലേക്ക്
പിണറായി  ശനിയാഴ്ച ഡൽഹിയിലേക്ക്
Wednesday, May 25, 2016 12:55 PM IST
തിരുവനന്തപുരം: രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഹമിദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ എന്നിവരെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 28നു ഡൽഹിക്കു പോകും.കേന്ദ്ര ധനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരേയും കാണും. സൗഹൃദ സന്ദർശനമാണെന്നും നിവേദനം നൽകാൻ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കാൻ ഡൽഹി റസിഡന്റ് കമീഷണർ ശ്രമിച്ചു വരികയാണ്. മുഖ്യമന്ത്രി മാത്രമേ ഇക്കുറി ഡൽഹിക്ക് പോകുന്നുള്ളൂ.


മുഖ്യമന്ത്രി തലസ്‌ഥാനത്ത് ഉണ്ടാകുമ്പോൾ സന്ദർശകർക്കു കാണുന്നതിനു സെക്രട്ടേറിയറ്റിൽ അവസരമുണ്ടാകും. അതിനായി പ്രത്യേക സമയം നിശ്ചയിക്കും. മിക്കവാറും വൈകുന്നേരമാകും സന്ദർശന സമയം. സുതാര്യതയ്ക്കായി വെബ്കാസ്റ്റിംഗ് കാമറ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആ സുതാര്യത കേരളം കണ്ടതാണെന്നായിരുന്നു പിണറായിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.